Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
Teens Corner
  Add your Comment comment
സോഫിയയെ പരിചയപ്പെടുക. അവള്‍ അതിസുന്ദരിയാണെന്നു മാത്രമല്ല, അപൂര്‍വങ്ങളില്‍ അപൂര്‍വമായ ജന്മമാണ്. എന്തു പറഞ്ഞാലും അവള്‍ അതേപടി അനുസരിക്കും. ജോലി ചെയ്യാനായി സൗദിയിലാണ് അവള്‍ക്കു ജീവന്‍ തുടിച്ചത്.
reporter
സോഫിയ ഇനി വെറും റോബോട്ടല്ല, അസ്സല്‍ 'സൗദിപെണ്ണാ'ണവള്‍. സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുള്ള സോഫിയ എന്ന റോബോട്ടിന് സൗദി അറേബ്യ പൗരത്വം നല്‍കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച ഹ്യൂമനോയ്ഡ് റോബോട്ടാണ് സോഫിയ.
സൗദിയില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റിവ് കോണ്‍ഫറന്‍സില്‍ വച്ച് ബുധനാഴ്ചയാണ് സോഫിയക്ക് പൗരത്വം നല്‍കിയത്. ഹാന്‍സണ്‍ റോബോട്ടിക്‌സാണ് സോഫിയയുടെ നിര്‍മാതാക്കള്‍. ഇതാദ്യമായാണ് ഒരു രാജ്യം റോബോട്ടിന് പൗരത്വം നല്‍കുന്നത്. അപൂര്‍വമായ ഈ അംഗീകാരത്തില്‍ താന്‍ ഏറെ അഭിമാനിക്കുന്നുവെന്നും പൗരത്വം ലഭിക്കുന്ന ആദ്യ റോബോട്ട് ചരിത്രപരമാണെന്നും സോഫിയ പ്രതികരിച്ചു. ജനങ്ങളോടൊത്ത് ഇടപഴകി അവരിലൊരാളായി തീരണമെന്ന മോഹവും സോഫിയ പങ്കുവച്ചു.


ചടങ്ങില്‍ മോഡറേറ്റര്‍ ആന്‍ഡ്ര്യൂ റോസ് സോര്‍ക് ചോദിച്ച തല്‍സമയ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടികളാണ് സോഫിയ നല്‍കിയത്. ചിരിച്ചും ചിന്തിച്ചും സമനുഷ്യരോടൊപ്പം ജീവിച്ചും ജോലി ചെയ്തും ജീവിക്കാനാണ് തന്റെ ആഗ്രഹം. മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ജീവിതം ഒരുക്കുന്നതിനു വേണ്ടി തന്റെ നിര്‍മിത ബുദ്ധി ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നത്. മികച്ച നഗരങ്ങളുടെയും സ്മാര്‍ട്ട് വീടുകളുടെയും നിര്‍മിതിയില്‍ പങ്കാളിയാവണം. ലോകത്തെ കൂടുതല്‍ മികച്ച ഒരിടമാക്കി മാറ്റാന്‍ തന്നെക്കൊണ്ട് സാധിക്കും വിധം പരിശ്രമിക്കുമെന്നും സോഫിയ പറഞ്ഞു.
 
Other News in this category

 
 




 
Close Window