Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
Teens Corner
  Add your Comment comment
ബോക്‌സിങ് പഠിക്കാന്‍ പ്രായം തടസ്സമല്ലെന്നാണ് ഈ മുത്തശ്ശി പറയുന്നത്. 70 വയസ്സിന്റെ നിറവിലും എതിരാളിയെ ഇടിച്ചിടാന്‍ കരുത്തുണ്ടെന്ന് മസിലുകള്‍ ഉയര്‍ത്തിക്കൊണ്ട് മുത്തശ്ശി പറയുന്നു.
reporter
ലോകത്തിലെ ഏറ്റവും കടുപ്പമേറിയ കായിക വിനോദങ്ങളില്‍ ഒന്നാണ് ബോക്‌സിംഗ്. ശാരീരികക്ഷമതയാണ് ബോക്‌സിംഗില്‍ നിര്‍ണായകം. ഈ ബോക്‌സിംഗ് ഒക്കെ ചെറുപ്പക്കാര്‍ക്ക് എന്ന് പറയുന്നവര്‍ ദക്ഷിണാഫ്രിക്കയിലെ ഈ മുത്തശ്ശിമാരെ ഒന്നു കാണണം. ബോക്‌സിംഗിലെ അലിഖിത നിയമം ഒക്കെ കാറ്റില്‍ പറത്തിയാണ് ഈ മുത്തശ്ശിമാര്‍ 'പഞ്ച്' ചെയ്ത് കയറുന്നത്.
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബര്‍ഗിനടുത്തുള്ള കോസ്‌മോ സിറ്റിയിലാണ് ബോക്‌സിംഗ് മുത്തശ്ശിമാരുടെ പരിശീലനം. ശരാശരി 70 വയസുള്ള മുത്തശ്ശിമാരാണ് ആഴ്ചയില്‍ രണ്ടു ദിവസം ബോക്‌സിംഗ് ഗ്ലൗ അണിഞ്ഞ് ഉഗ്രന്‍ പ്രാക്ടീസിലേര്‍പ്പെടുന്നത്. പ്രായമായതിന്റെ അവശതകള്‍ മറികടക്കാനുള്ള വ്യായാമായാണ് മുത്തശ്ശിമാര്‍ ബോക്‌സിംഗ് പരിശീലിക്കുന്നത്. അല്ലാതെ 'ഒരു കോംപറ്റീഷന്‍ ഐറ്റമായല്ല'!
മുത്തശ്ശിമാര്‍ക്ക് ബോക്‌സിംഗ് പരിശീലനം നല്‍കുന്ന ആശയം കൊണ്ടുവന്നത് മുന്‍ ബോഡിബില്‍ഡറായ ക്ലൗഡെ മഫോസയാണ്. നാല് വര്‍ഷം മുമ്പാണ് മഫോസ ഈ മുത്തശ്ശിമാര്‍ക്ക് ബോക്‌സിംഗ് പരിശീലനം ആരംഭിച്ചത്. ബോക്‌സിംഗ് പരിശീലനത്തിന് ശാരീരിക ആരോഗ്യം നിലനിര്‍ത്തുക എന്നതിന് പുറമെ ഇവരെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യം കൂടിയുണ്ടെന്നാണ് മഫോസ പറയുന്നത്.
 
Other News in this category

 
 




 
Close Window