Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
സിനിമ
  Add your Comment comment
മോഹന്‍ലാലിന്റെ വണ്ണം കുറച്ച് മെലിഞ്ഞ രൂപമാക്കാന്‍ ഫ്രാന്‍സില്‍ നിന്ന് ആരോഗ്യ വിദഗ്ധര്‍ എത്തി
reporter
മോഹന്‍ലാന്‍ നായകനാകുന്ന ഒടിയന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മോഹന്‍ലാലിനെ ഒടിയനാക്കുന്നതിന്റെ ഭാഗമായി ശാരീരിക തയ്യാറെടുപ്പിന് പരിശീലനം നല്‍കുന്നത് ഫ്രഞ്ച് വിദഗ്ധരെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍.

15കിലോ ഭാരം കുറച്ച് കാഴ്ചയില്‍ ചെറുപ്പം തോന്നിക്കുന്ന ലുക്കിനായി തയ്യാറെടുപ്പിലാണ് മോഹന്‍ലാല്‍. മെയ്ക്ക് ഓവറിനായി ഹോളിവുഡ് താരങ്ങള്‍ക്ക് പരിശീലനം നല്‍കുന്ന ഫ്രഞ്ച് വിദഗ്ധരാണ് മോഹന്‍ലാലിനെ പരിശീലിപ്പിക്കാന്‍ എത്തിയിരിക്കുന്നതെന്ന് സംവിധായകന്‍ വി.എ.ശ്രീകുമാര്‍. ക്ലീന്‍ ഷെയ് വ് ചെയ്ത് കാതില്‍ കടുക്കനിട്ട്, സമൃദ്ധമായ മുടി പിറകിലേക്ക് ചീകിവച്ച്, ഉല്ലാസത്തോടെയിരുന്ന് വെറ്റില്ലയില്‍ ചുണ്ണാമ്പ് തേക്കുന്ന മട്ടിലുളള മോഷന്‍ പോസ്റ്റര്‍തന്നെ ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. ജൂലൈ മുതല്‍ മോഹന്‍ലാല്‍ ശാരീരിക തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.


ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണന്റേതാണ് ഒടിയന്റെ രചന. മഞ്ജു വാര്യരാണ് നായിക. കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജും എത്തുന്നു. സാബു സിറിളാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജികുമാറാണ് 'ഒടിയനെ'യും ക്യാമറയിലാക്കുക.
 
Other News in this category

 
 




 
Close Window