Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
രാത്രി ലേഡീസ് ഹോസ്റ്റലിനടുത്ത് ചുറ്റിക്കറങ്ങിയ എസ്‌ഐയോടു കാര്യം തിരക്കിയ 16 വയസ്സുകാരന്‍ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍
reporter
കോഴിക്കോട് പതിനാറുകാരനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. നടക്കാവിലാണ് സംഭവം. കഴുത്തിലെ എല്ലിനും ഇടിപ്പെല്ലിനും സാരമായി പരിക്കേറ്റ പതിനാറുകാരന്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. മെഡിക്കല്‍ കോളെജ് എസ്‌ഐ ഹബീബുള്ള മര്‍ദ്ദിച്ചുവെന്നാണ് പതിനാറുകാരന്റെ പരാതി.
നടക്കാവ് സ്വദേശിയായ അജയ് ആണ് പൊലീസിന്റെ മര്‍ദ്ദനെത്തെത്തുടര്‍ന്ന് ചികിത്സ തേടിയത്. അസമയത്ത് നടക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വനിതാ ഹോസ്റ്റലിനു മുന്നില്‍ എസ്‌ഐ കണ്ടതിനെ അജയ്‌യുടെ പിതാവ് പുരുഷോത്തമന്‍ ചോദ്യം ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് എസ്‌ഐ പുരുഷോത്തമനെ മര്‍ദ്ദിച്ചു. ഇത് കണ്ട് ഓടിയെത്തിയ അജയ്‌യുടെ നേര്‍ക്കായി പൊലീസിന്റെ തുടര്‍ന്നുള്ള മര്‍ദ്ദനം. മര്യാദക്ക് സംസാരിക്കണമെന്ന് പറഞ്ഞ് എസ് ഐ ആക്രോശിച്ചതായി അജയ് പറയുന്നു. വയറ്റില്‍ ആഞ്ഞു ചവിട്ടി. ജീപ്പിനുള്ളില്‍ കയറ്റി കൈകള്‍ പിടിച്ചുവെച്ച് മര്‍ദ്ദിച്ചുവെന്നും അജയ് പറയുന്നു.

അതേസമയം, ഹോസ്റ്റലില്‍ താമസിക്കുന്ന ഭാവി വധുവിനെ കാണാന്‍ പോയതാണെന്നും, കുട്ടി ചോദ്യം ചെയ്തപ്പോള്‍ എതിര്‍ക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മെഡിക്കല്‍ കോളജ് എസ്‌ഐ യുടെ വിശദീകരണം.
പരാതി ഉയര്‍ന്നിട്ടും കേസെടുക്കാന്‍ നടക്കാവ് പൊലീസ് തയ്യാറായിട്ടില്ല. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴിയെടുത്തു. ബാലാവകാശ കമ്മീഷന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് രക്ഷിതാക്കള്‍.
 
Other News in this category

 
 




 
Close Window