Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
എയര്‍പോര്‍ട്ടില്‍ പരിശോധനയ്ക്ക് ഇനി മുതല്‍ ഐ.ഡി. കാര്‍ഡിനു പകരം മൊബൈല്‍ ആധാര്‍ കാണിച്ചാല്‍ മതി
reporter

വിമാനത്താവളങ്ങളില്‍ ഇനി മുതല്‍ ഐഡന്റ്റിറ്റി തെളിയിക്കാന്‍ ആധാര്‍ ഉള്‍പ്പടെയുള്ള കാര്‍ഡുകള്‍ കൈവശം സൂക്ഷിക്കേണ്ടതില്ല. പകരം മൊബൈല്‍ ആധാര്‍ കാണിച്ചാല്‍ മതിയാകും. മാതാപിതാക്കളോടൊപ്പം പോകുന്ന മൈനറായ കുട്ടികള്‍ക്ക് ഐ ഡി പ്രൂഫ് കാണിക്കേണ്ടതില്ലെന്നും ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി വ്യക്തമാക്കി. 10 ഐ ഡി പ്രൂഫുകളില്‍ ഏതെങ്കിലും ഒന്ന് കാണിച്ചാല്‍ വിമാനത്താവളത്തിനകത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് ബ്യുറോ വ്യകത്മാക്കി. പാസ്‌പോര്‍ട്ട് , വോട്ടര്‍ ഐ ഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍, അല്ലെങ്കില്‍ എം ആധാര്‍ തുടങ്ങിയവയില്‍ ഏതെങ്കിലും കാണിച്ചാല്‍ എന്‍ട്രി അനുവദിക്കും. ദേശസാല്‍കൃത ബാങ്കിന്റെ ഫോട്ടോയടക്കമുള്ള പാസ്ബുക്ക്, പെന്‍ഷന്‍ കാര്‍ഡ്, ഭിന്ന ശേഷിക്കാരെന്നു തെളിയിക്കുന്ന ഐ ഡി കാര്‍ഡ്, കേന്ദ്ര, സംസ്ഥാന സെര്‍വിസിലുള്ളവരുടെ ഐ ഡി കാര്‍ഡ്, പൊതുമേഖലാ സ്ഥാപനങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ്, എന്നിവയും സ്വീകാര്യമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്ന സ്ഥാപനങ്ങളിലെ കാര്‍ഡ് കാണിച്ചും പ്രവേശനം നേടാം.

 
Other News in this category

 
 




 
Close Window