Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
സിനിമ
  Add your Comment comment
പണ്ടു ഹിറ്റായ ഹവാ ഹവായ് വീണ്ടും തരംഗമായി: ചുവടു വച്ച് വിദ്യ തിളങ്ങുന്നു
reporter
'ഹവാ ഹവായി' മേക്കിങ് വീഡിയോ പുറത്ത് വിട്ടു. വിദ്യാബാലന്റെ നൃത്തച്ചുവടുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. എണ്‍പതുകളുടെ സ്പന്ദനമായിരുന്ന ഹവാ ഹവായ് എന്ന ഹിറ്റ് ഗാനം വിദ്യാബാലന്റെ 'തുമാരി സുലു' വിന് വേണ്ടിയാണ് റീക്രിയേറ്റ് ചെയ്തത്. 1987 ല്‍ ശ്രീദേവി തകര്‍ത്തഭിനയിച്ച 'മിസ്റ്റര്‍ ഇന്ത്യ' എന്ന ചിത്രത്തിലൂടെയാണ് ഹവാ ഹവായ് ആരാധകരിലേക്കെത്തിയത്.

റേഡിയോ സ്റ്റേഷനില്‍വച്ച് ചിത്രീകരിച്ച ഗാനരംഗത്തില്‍ വിദ്യാ ബാലനും നേഹ ദുപിയയും ആര്‍ജെ മലിഷ്‌കയുമാണ് ചുവട് വെച്ചിരിക്കുന്നത്. ഗാനത്തിന്റെ മേയ്ക്കിങ് വിഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. വീഡിയോയില്‍ ചിത്രീകരണത്തെക്കുറുച്ച് വിദ്യാബാലന്‍ വിശദീകരിക്കുന്നുമുണ്ട്. ശ്രീദേവിയുടെ ആരാധികയായ താന്‍ വളരെ ആസ്വദിച്ചാണ് ഗാനരംഗത്തില്‍ അഭിനയിച്ചതെന്ന് വിദ്യ വിഡിയോയില്‍ പറയുന്നു. ഇത്തരമൊരു ഗാനത്തിന് സാരിയില്‍ നൃത്തം ചെയ്യുന്നത് എളുപ്പമായിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window