Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ഇനി മുതല്‍ കേരളത്തില്‍ രാത്രി പത്തു കഴിഞ്ഞാല്‍ പോലീസുകാര്‍ കട അടക്കാന്‍ പറയില്ല: അര്‍ധരാത്രി വരെ കച്ചവടം ചെയ്യാമെന്നു നിയമഭേദഗതി
reporter
രാത്രി ഒന്‍പത് മണി കഴിഞ്ഞാല്‍ അവശ്യസാധനങ്ങള്‍ പോലും ലഭ്യമല്ലാത്ത നിലവിലെ അവസ്ഥയ്ക്ക് വിരാമം. രാത്രികാല ഷോപ്പിങിന് സര്‍ക്കാര്‍ നിയമപ്രാബല്യം നല്‍കി. ഇനി മുതല്‍ ഉടമയ്ക്ക് സമ്മതമാണെങ്കില്‍ 24 മണിക്കൂറും കച്ചവടം നടത്താം. കേരള ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അഴിച്ചുപണിതാണ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്. കേരളത്തിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളെയടക്കം വ്യവസായ സൗഹൃദമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ പരിഷ്‌കാരങ്ങള്‍.
നിലവില്‍ രാത്രി പത്തുമണിയ്ക്ക് ശേഷം കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല. ആഴ്ചയില്‍ ഒരുദിവസം കച്ചവട സ്ഥാപനങ്ങള്‍ അടച്ചിടണമെന്നുമായിരുന്നു നിയമം. തൊഴില്‍ വകുപ്പിന്റെ പ്രത്യേക അനുമതിയോടുകൂടി മാത്രമാണ് രാത്രി വ്യാപാരം അനുവദിച്ചിരുന്നത്. രാത്രി ഏഴുമണിക്ക് ശേഷം സ്ത്രീത്തൊഴിലാളികളെ ജോലി എടുപ്പിക്കാനും അനുമതിയുണ്ടായിരുന്നില്ല. എന്നാല്‍ പുതിയ തീരുമാനമനുസരിച്ച് യാത്രാസൗകര്യം ഒരുക്കിയാല്‍ സ്ത്രീകള്‍ക്ക് ഏതുസമയത്തും ജോലി ചെയ്യാം.
തൊഴിലാളികളുടെ ജോലിസമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. എട്ടുമണിക്കൂറില്‍ നിന്ന് ഒന്‍പതുമണിക്കൂറായി ഉയര്‍ത്തി. അധികജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും ഇരട്ടി ശമ്പളം നല്‍കണം. ആഴ്ചയിലെ പരമാവധി ജോലി സമയം 125 മണിക്കൂറാക്കണമെന്നും ആഴ്ചയില്‍ ഒരുദിവസം അവധി നല്‍കണമെന്നും നിയമത്തില്‍ വ്യക്തമാക്കുന്നു.
 
Other News in this category

 
 




 
Close Window