Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കള്ളക്കടത്തുകാരുമായുള്ള ബന്ധം ഇടതു മുന്നണിക്ക് ഇനി മറയ്ക്കാനാവില്ല: സ്വര്‍ണക്കടത്തുകാരനൊപ്പം വേറെ രണ്ട് എംഎല്‍എമാര്‍
reporter
ആഡംബര കാര്‍ വിവാദത്തിന് പിന്നാലെ ഇടത് മുന്നണിയെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തി സ്വര്‍ണ്ണക്കടത്ത്് പ്രതികള്‍ക്കൊപ്പമുള്ള എംഎല്‍എമാരുടെ ചിത്രങ്ങള്‍ പുറത്ത്. സ്വര്‍ണ്ണക്കടത്ത് കേസിലെ മൂന്നാം പ്രതിയും ഡിആര്‍ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്ത അബ്ദുള്‍ ലൈസിനൊപ്പം എംഎല്‍എമാരായ പി ടി എ റഹീമും കാരാട്ട് റാസഖും നില്‍ക്കുന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്.
2016 ജൂണില്‍ കൊടുവള്ളി സ്വദേശി മേപ്പൊയില്‍ മുഹമ്മദിന്റെ കട ഉദ്ഘാടനം ചെയ്യാന്‍ എംഎല്‍എമാര്‍ ദുബൈയില്‍ പോയിരുന്നു. അതിനിടെ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങള്‍ ഉയര്‍ന്നതോടെ എംഎല്‍എമാരുടെ പ്രതികരണവുമെത്തി. അബ്ദുള്‍ ലൈസുമായി വര്‍ഷങ്ങളായി അടുത്ത പരിജയമുണ്ടെന്നും ബന്ധുവാണെന്നും പിടിഎ റഹിം പറഞ്ഞു.അബ്ദുള്‍ ലൈസ് അയല്‍വാസിയാണെന്നും ഫോട്ടോയുടെ വിശദാംശങ്ങള്‍ അറിയില്ലെന്നു കാരാട്ട് റസാഖ് എംഎല്‍എ പറഞ്ഞു. എല്ലാ ജനങ്ങളെയും ഉള്‍ക്കെണ്ട് പോവുകയാണ് തന്റെ നയമെന്നും ആ കൂട്ടത്തില്‍ കള്ളകടത്ത് കാരും ഉള്‍പ്പെടുമെന്നും അദ്ദേഹം ഒരു ചാനലിനോട് വെളിപ്പെടുത്തി.

2013ല്‍ കരിപ്പൂര്‍ വിമാനത്താവളം വഴി 6 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ അബ്ദുള്‍ ലൈസ് പ്രതിയാണ്. ലൈസിനൊപ്പമുണ്ടായിരുന്ന കണ്ണൂര്‍ അഞ്ചരക്കണ്ടി സ്വദേശി നബീല്‍ അബ്ദുള്‍ ഖാദര്‍ ഒളിവിലാണ്. ഈ കേസിലെ ഏഴാം പ്രതിയാണ് കരാട്ട് ഫൈസല്‍. ഇയാളുടെ കാറിലായിരുന്നു ജനജാഗ്രതയാത്രക്കിടെ കോടിയേരി ബാലകൃഷ്ണന്‍ കയറിയത്. ഇത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
 
Other News in this category

 
 




 
Close Window