Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
സിനിമ
  Add your Comment comment
പുലിമുരുകന്റെ സംവിധായകനും തിരക്കഥാകൃത്തും ചേര്‍ന്നൊരുക്കുന്ന കോളജ് കഥയില്‍ നായകനായി നിവിന്‍ പോളി
reporter
പ്രേമത്തിന് ശേഷം ക്യാമ്പസ് ലവ് സ്റ്റോറിയുമായി നിവിന്‍പോളി എത്തുകയാണ് .മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയമായ മോഹന്‍ലാല്‍ ചിത്രം 'പുലിമുരുകന്' ശേഷം വൈശാഖ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയാണിത്.
പുലിമുരുകന്റെ തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ തന്നെയാണ് നിവിന്‍പോളി ചിത്രത്തിന്റെയും രചന. കായംകുളം കൊച്ചുണ്ണി, മൂത്തോന്‍, ഹേയ് ജൂഡ് തുടങ്ങിയവയാണ് നിവിന്‍പോളിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍
നേരത്തെ വൈശാഖ്‌നിവിന്‍ കൂട്ടുകെട്ടില്‍ ഒരു ആക്ഷന്‍ ത്രില്ലര്‍ പടം അണിയറയില്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ വാര്‍ത്ത നിഷേധിച്ചു. സിനിമയില്‍ നിവിന്‍ പോളി ഒരു കോളേജ് വിദ്യാര്‍ഥിയായാണ് എത്തുന്നത്. ക്യാമ്പസ് പ്രണയം ഇതിവൃത്തമാകുന്ന ചിത്രത്തില്‍ കുടുംബ പ്രേക്ഷകരെയുള്‍പ്പടെ തീയേറ്ററില്‍ എത്തിക്കാനുള്ള ചേരുവകള്‍ ഉണ്ടെന്നാണ് ഉദയകൃഷ്ണ അവകാശപ്പെടുന്നത്. തിരക്കഥ ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത വര്‍ഷം സിനിമ പുറത്തിറങ്ങും. സംവിധായകന്‍ വൈശാഖ് ഒരു തമിഴ് സിനിമയുടെ ചര്‍ച്ചയിലാണ്. അഭിനേതാക്കളുടെ ഡേറ്റ് അനുസരിച്ച് ഏത് സിനിമ ആദ്യം തുടങ്ങണമെന്ന കാര്യത്തില്‍ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
വൈശാഖ്ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ മമ്മൂട്ടി നായകനാവുന്ന പോക്കിരിരാജയുടെ രണ്ടാംഭാഗമായ 'രാജാ 2' എന്ന ചിത്രം നേരത്തെ അനൗണ്‍സ് ചെയ്തിരുന്നു. ചിത്രത്തിന്റെ ബാക്കി കാര്യങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. അതേസമയം മമ്മൂട്ടിയുടെ തന്നെ ചിത്രമായ 'മാസ്റ്റര്‍പീസ് എന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ട്. അതുമൊരു ക്യാമ്പസ്സ് ചിത്രമായിരിക്കുമെന്ന് ഉദയകൃഷ്ണ പറഞ്ഞു.
 
Other News in this category

 
 




 
Close Window