Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലം രഹസ്യം; കുഞ്ഞിന്റെ വളര്‍ത്തമ്മ അന്ത്യ കര്‍മങ്ങളില്‍ പങ്കെടുത്തു
reporter
അമേരിക്കയിലെ ഡാലസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്‌കരിച്ചു. കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ചു ഷെറിനെ അടക്കം ചെയ്ത സ്ഥലത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഷെറിന്റെ വളര്‍ത്തമ്മ സിനിയും ഉറ്റബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തതായി അഭിഭാഷകരായ മിട്‌ചെല്‍ നോള്‍ട്ടും ഗ്രെഗ് ഗിബ്‌സും അറിയിച്ചു. കഴിഞ്ഞമാസം ഏഴിനു കാണാതായെ ഷെറിന്റെ മൃതദേഹം ഈമാസം 22ന് ആണു വീടിനടുത്തുള്ള കലുങ്കിനടിയില്‍നിന്നു കണ്ടെടുത്തത്.

തിങ്കളാഴ്ചയാണു പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഷെറിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയത്. സുരക്ഷാ കാരണങ്ങളാല്‍ ആരാണു മൃതദേഹം ഏറ്റുവാങ്ങിയതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിരുന്നില്ല. അതിനിടെ, ഷെറിന്റെ മൃതദേഹം കണ്ടെത്തിയ കലുങ്ക് സ്മാരകമാക്കി മാറ്റണമെന്നു റിച്ചാര്‍ഡ്‌സണ്‍ സമൂഹം ആവശ്യപ്പെട്ടു. ഷെറിനെ കാണാതായെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ അവളെ രാത്രി ഇറക്കിനിര്‍ത്തിയ മരച്ചുവട്ടിലും മൃതദേഹം കണ്ടെത്തിയ കലുങ്കിനു സമീപമായും ഒട്ടേറെപ്പേരാണു പ്രാര്‍ഥനകള്‍ അര്‍പ്പിക്കുന്നതിന് എത്തുന്നത്.

ഈ മാസം ഏഴിനാണു റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. പാലുകുടിക്കാത്തതിനെ തുടര്‍ന്നു പുറത്തിറക്കി നിര്‍ത്തിയെന്നും കുറച്ചുസമയത്തിനുശേഷം ചെന്നപ്പോള്‍ കാണാതായെന്നുമാണ് വളര്‍ത്തച്ഛന്‍ വെസ്!ലി മാത്യൂസ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ നടത്തിയ ചോദ്യം ചെയ്യലില്‍ നിര്‍ബന്ധിപ്പിച്ചു പാലുകുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷെറിന്‍ മരിച്ചെന്നു മൊഴി മാറ്റി. ഇതിനുപിന്നാലെ വെസ്‌ലിയെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തു.
 
Other News in this category

 
 




 
Close Window