Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
കായികം
  Add your Comment comment
ഇന്ത്യന്‍ അണ്ടര്‍ 19 ഫുട്‌ബോള്‍ ടീമിന്റെ മത്സരം സൗദി അറേബ്യയില്‍ നവംബര്‍ നാലിന്
reporter
അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യയ്ക്കായി ബൂട്ടു കെട്ടിയവര്‍ ഇനി അണ്ടര്‍ 19 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യത മത്സരത്തിനിറങ്ങും. സൗദി അറേബ്യയില്‍ നവംബര്‍ നാല് മുതല്‍ എട്ട് വരെയാണ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ മത്സരം. സൗദി, യെമന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവരുള്‍പ്പെട്ട ഗ്രൂപ്പ് ഡിയിലാണ് ഇന്ത്യ.
അണ്ടര്‍ 17 ലോകകപ്പ് കളിച്ച ടീമിലെ 14 പേരും നിലവിലെ അണ്ടര്‍ 19 ടീമിലെ മികച്ച താരങ്ങളും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. മലയാളി താരം കെപി രാഹുലും ടീമിലുണ്ട്.

അതെസമയം ലോകകപ്പ് ടീമിലെ കോമള്‍ തട്ടാല്‍, അനികേത് ജാദവ്, അഭിജിത് സര്‍ക്കാര്‍, സണ്ണി ധലിവാല്‍, നമിത് ദേശ്പാണ്ഡെ, ഹെന്റി ആന്റണി, മുഹമ്മദ് ഷാജഹാന്‍ എന്നിവരെ ഒഴിവാക്കി. ലോകകപ്പ് പരിശീലകന്‍ ലൂയി നോര്‍ട്ടന്‍ ഡി മാറ്റോസ് തന്നെയാണു ടീമിന്റെ മുഖ്യ പരിശീലകന്‍. അണ്ടര്‍ 19 ടീം പരിശീലകന്‍ ഫ്‌ലോയ്ഡ് പിന്റോ സഹ പരിശീലകനും.
യോഗ്യതാ പോരാട്ടങ്ങള്‍ക്കുള്ള ഒരുക്കത്തിന്റെ ഭാഗമായി നിലവില്‍ ടീം ദോഹയില്‍ പരിശീലനത്തിലാണ്.യോഗ്യതാ മല്‍സരങ്ങള്‍ക്കു ശേഷം തിരിച്ചെത്തുന്ന ടീം ഐ ലീഗില്‍ പങ്കെടുക്കും. ലീഗില്‍ ഡല്‍ഹിയായിരിക്കും ടീമിന്റെ ഹോം മല്‍സര വേദി.
 
Other News in this category

 
 




 
Close Window