Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
സിനിമ
  Add your Comment comment
മമ്മൂട്ടിയായാലും വേണ്ടില്ല, മോഹന്‍ലാല്‍ ആയാലും വേണ്ടില്ല - കുഞ്ഞാലി മരയ്ക്കാരുടെ പേരു കളയാതിരുന്നാല്‍ മതി
reporter
വാസ്തവത്തില്‍ ആരാണ് കുഞ്ഞാലി മരയ്ക്കാരായി അഭിനയിക്കുന്നത്? പ്രേക്ഷകര്‍ക്ക് അറിയില്ല. അതിനു യോഗ്യതയുള്ള മലയാളത്തിലെ രണ്ടു സീനിയര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും അതിനെക്കുറിച്ചൊന്നും പ്രതികരിക്കുന്നുമില്ല. എന്നാല്‍ സംവിധായകന്‍ പ്രിയദര്‍ശന്‍ ഇക്കാര്യത്തില്‍ നടത്തിയ പ്രതികരണം മോഹന്‍ലാലിന് ആ റോള്‍ കിട്ടുമെന്ന സൂചനയാണു നല്‍കിയത്. പക്ഷേ, ഇതൊരു വലിയ വാര്‍ത്തയായപ്പോള്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ പിതാവ് കുഞ്ഞാലി മരയ്ക്കാരായി എത്തുന്നതിനെക്കുറിച്ച് ചെറിയൊരു സൂചന നല്‍കി. സുരാജ് വെഞ്ഞാറമൂട്, ദുല്‍ഖര്‍ സല്‍മാന്‍, എംഎ നിഷാദ് തുടങ്ങിയ പ്രമുഖര്‍ കുഞ്ഞാലി മരക്കാറായി മമ്മുട്ടി എത്തുന്ന ആകാംക്ഷ സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ചു.
സന്തോഷ് ശിവനാണ് മമ്മുട്ടി കേന്ദ്ര കഥാപാത്രമാകുന്ന കുഞ്ഞാലി മരക്കാര്‍ സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ആറുമാസമായി കുഞ്ഞാലി മരക്കാര്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ട്. 2018 മെയ് മാസത്തില്‍ ചിത്രീകരണം അടുത്ത വര്‍ഷം തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.


മമ്മുട്ടി കുഞ്ഞാലി മരക്കാറായി എത്തുന്നത് കിടുക്കും തകര്‍ക്കും എന്നാണ് സുരാജ് വെഞ്ഞാറമൂടിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. അതേസമയം, അത്യധികം ആകാംക്ഷയോടെയാണ് കുഞ്ഞാലി മരക്കാര്‍ നോക്കിക്കാണുന്നതെന്നും ഇതൊരു ഇതിഹാസ ചിത്രമാകുമെന്നുമാണ് ദുല്‍ഖര്‍ സല്‍മാന്റെ പോസ്റ്റ്.
 
Other News in this category

 
 




 
Close Window