Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ കാറുള്ളവര്‍ പെട്ടു: പോണ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത കേരളത്തിലെ കാറുകളുടെ കണക്കെടുക്കുന്നു
reporter
പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശമാണ്. മദ്യം മുതല്‍ വാഹനം വരെ എല്ലാറ്റിനും നികുതി ഇളവുണ്ട്. ഒരു കോടി രൂപയുടെ കാര്‍ വാങ്ങി അവിടെ രജിസ്റ്റര്‍ ചെയ്താല്‍ എട്ടു ലക്ഷത്തോളം രൂപ നികുതി ഇനത്തില്‍ ലാഭിക്കാം. അങ്ങനെ ലാഭം നേടിയ മലയാളികള്‍ നിരവധിയുണ്ടെന്നാണ് മാധ്യമ വാര്‍ത്തകളില്‍ പറയുന്നത്. അവരെ തേടി പോലീസ് പോണ്ടിച്ചേരിയിലേക്ക് പുറപ്പെടുന്നു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിലെ അസിസ്റ്റന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അഞ്ചംഗം സംഘമാകും പുതുച്ചേരിയിലേക്ക് പോകുക. ഇവര്‍ പുതുച്ചേരി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്നും രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ശേഖരിക്കും. പുറത്ത് രജിസ്‌ട്രേഷന്‍ നടത്തുന്ന വാഹനങ്ങളുടെ കാര്യത്തില്‍ വാഹന ഡീലര്‍മാര്‍ക്കും നിര്‍ദേശം നല്‍കും.

സംസ്ഥാനത്തിന് പുറത്ത് രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ വിലാസം കൃത്യമായി പരിശോധിക്കണം, തിരിച്ചറിയല്‍ കാര്‍ഡും സൂക്ഷിക്കണം എന്നീ കാര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നാകും ഡീലര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുക.
 
Other News in this category

 
 




 
Close Window