Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
കായികം
  Add your Comment comment
ക്രിക്കറ്റില്‍ നിന്നു വിടവാങ്ങിയ സച്ചിന്‍ പിന്തുണ തേടി കേരള മുഖ്യമന്ത്രിയെ കാണാനെത്തി
reporter
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളത്തിന്റെ പ്രതിനിധികളായ കേരള ബ്ലാസ്റ്റേഴ്‌സിന് പിന്തുണ തേടി ക്ലബ്ബ് ഉടമകളില്‍ ഒരാള്‍ കൂടിയായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഈ മാസം 17 മുതലാണ് ഐഎസ്എല്ലിന്റെ നാലാം പതിപ്പ് ആരംഭിക്കുന്നത്. ഇന്ന് രാവിലെ ഭാര്യ അഞ്ജലിയോടൊപ്പം കേരളത്തിലെത്തിയ സച്ചിന്‍ സെക്രട്ടറിയേറ്റ് ഓഫീസില്‍ വെച്ചാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ വര്‍ഷവും ബ്ലാസ്റ്റേഴ്‌സിന് പിന്തുണ തേടി സച്ചിന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ ആരംഭിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന ഫുട്‌ബോള്‍ അക്കാദമിയെ കുറിച്ചും സച്ചിന്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചനടത്തി. എല്ലാവിധ പിന്തുണയും ഉറപ്പ് നല്‍കിയാണ് മുഖ്യമന്ത്രി സച്ചിന്‍ കൂടിക്കാഴ്ച അവസാനിച്ചത്.
 
Other News in this category

 
 




 
Close Window