Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഉദയഭാനുവിനെ കുരുക്കി ടാക്‌സി ഡ്രൈവറുടെ മൊഴി, രാജീവ് കൊല്ലപ്പെട്ട ദിവസം ചാലക്കുടിയിലേക്ക് ഓട്ടം വിളിച്ചു
REPORTER

തൃശൂര്‍: റിയല്‍ എസ്‌റ്റേറ്റ് ദല്ലാള്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ ഉദയഭാനു ചാലക്കുടിയിലേക്ക് ഓട്ടം വിളിച്ചതായും യാത്രയ്ക്കിടെ ഉദയഭാനുവിന് നിരന്തരം കോള്‍ വന്നതായും കാര്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍. കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരിക്കുന്ന ഉദയഭാനുവിനെ ഗൂഢാലോചനയില്‍ നേരിട്ട് പങ്കാളിയായിരുന്നു എന്ന് തെളിയിക്കുന്ന മൊഴി ഉദയഭാനുവിനെ ഊരാക്കുടുക്കിലേക്ക് നയിക്കുമെന്നാണ് വിവരം. കോള്‍ ആരുടേതായിരുന്നു എന്ന വിവരം ഇയാള്‍ നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

കൊച്ചിയില്‍ നിന്നുമാണ് ചാലക്കുടിയിലേക്ക് പോകാന്‍ ഉദയഭാനു കാര്‍ വിളിച്ചത്. യാത്രയ്ക്കിടയില്‍ അനേകം കോളുകള്‍ ഉദയഭാനുവിന് എത്തി. ആലുവയില്‍ എത്തിയപ്പോള്‍ രാജീവിന് അപകടം പിണഞ്ഞെന്ന് ഫോണ്‍ വന്നതായും പിന്നാലെ കാര്‍ തിരിച്ചുവിടാന്‍ ഡ്രൈവറോട് ഉദയഭാനു ആവശ്യപ്പെടുകയും ചെയ്തു. തിരുവനന്തപുരത്തേക്ക് കാര്‍ വിടാനായിരുന്നു ആവശ്യപ്പെട്ടത്. പോകുന്നതിനിടയില്‍ ജോണിയോടും രഞ്ജിത്തിനോടും തിരുവനന്തപുരത്തേക്ക് വരാന്‍ ആവശ്യപ്പെടുകയും ആലപ്പുഴയില്‍ എത്തിയപ്പോള്‍ മൊബൈല്‍ഫോണ്‍ ഓഫാക്കുകയും ചെയ്തു. ഡ്രൈവറുടെ മൊഴി ഉദയഭാനുവിന് കൃത്യത്തില്‍ നേരിട്ടു പങ്കുണ്ടെന്നതിന് തെളിവാണ്.

ഡ്രൈവറുടെ മൊഴി കേസില്‍ ഏറെ നിര്‍ണ്ണായകമായി മാറിയേക്കും. കൊലപാതകത്തില്‍ തനിക്ക് ബന്ധമില്ല പിടിച്ചുകൊണ്ടുവരാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്നാണ് നേരത്തേ ഉദയഭാനു പറഞ്ഞത്. അതേസമയം കാര്‍ ഡ്രൈവറുടെ മൊഴി ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കെുണ്ടെന്ന് തെളിയിക്കുന്നതാണെന്നാണ് വിവരം. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ഏഴാംപ്രതിയായിരുന്ന ഉദയഭാനുവിനെ മൂന്നാം പ്രതിയാക്കിയേക്കാന്‍ പൊലീസ് ഗൗരവമായി ആലോചിക്കുന്നുണ്ട്.

 
Other News in this category

 
 




 
Close Window