Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
ലോകത്തിലെ ഏറ്റവും വിലയേറിയ വിസ്‌കി വ്യാജനെന്നു കണ്ടെത്തല്‍ : പെഗ്ഗിന് പതിനായിരം ഡോളര്‍
reporter

ലണ്ടന്‍ : പെഗ്ഗിനു പതിനായിരം ഡോളര്‍ വിലയുള്ള ലോകത്തിലെ ഏറ്റവും വിലയേറിയ വിസ്‌കി വ്യാജനാണെന്നു കണ്ടെത്തല്‍. 1878-ല്‍ നിര്‍മ്മിച്ചതെന്ന് അവകാശപ്പെട്ട വിസ്‌കി, പെഗ്ഗിന് 9,940 ഡോളര്‍ നല്‍കി ചൈനീസ് എഴുത്തുകാരനും കോടിപതിയുമായ സാങ് വേയ് സ്വന്തമാക്കിയത് വാര്‍ത്തയായിരുന്നു. എന്നാല്‍, അദ്ദേഹത്തിനു നല്‍കിയത് വ്യാജ മദ്യമാണെന്നും 1970-ല്‍ നിര്‍മ്മിച്ചതാണെന്നും ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. സംഭവം വിവാദമായതോടെ ഹോട്ടല്‍ മാനേജര്‍ സാദ്രോ ബെര്‍ണാസ്‌കോണി ചൈനയിലെത്തി സാങ് വേയെ കണ്ടു ക്ഷമാപണം നടത്തുകയും പണം തിരിച്ചു നല്‍കുകയും ചെയ്തു. 

സ്വിറ്റ്‌സര്‍ലണ്ടിലെ വാദൗസ് ആം സീ ഹോട്ടലില്‍നിന്നാണ് 1878 മക്കല്ലന്‍ ബ്രാന്‍ഡ് വിസ്‌കി വന്‍തുക നല്‍കി സാങ് വേയ് സ്വന്തമാക്കിയത്. ഇക്കാര്യം ലോകമാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചെയ്തു. മദ്യക്കുപ്പിയിലെ കോര്‍ക്ക്, ലേബല്‍ എന്നിവയില്‍ സംശയം തോന്നിയ മദ്യവ്യവസായ മേഖലയിലെ വിദഗ്ധരുടെ ഇടപെടലാണു കള്ളി വെളിച്ചത്താക്കിയത്. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയില്‍ നടത്തിയ കാര്‍ബണ്‍ പരിശോധനയില്‍ മദ്യം 1970കളില്‍ നിര്‍മ്മിച്ചതാണെന്നു കണ്ടെത്തി.

മദ്യക്കുപ്പിയിലെ ലേബല്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും കോര്‍ക്കും കുപ്പിയും പുതുതായി നിര്‍മ്മിച്ചതാണെന്നും പരിശോധനയില്‍ തെളിഞ്ഞു. വര്‍ഷംമുമ്പ് വാദൗസ് ഹോട്ടലില്‍ മാനേജരായിരിക്കെ തന്റെ പിതാവാണ് മക്കല്ലന്‍ വിസ്‌കി സ്വന്തമാക്കിയതെന്നു സാദ്രോ ബെര്‍ണാസ്‌കോണി പറഞ്ഞു. വില്‍പ്പനയ്ക്കുള്ളതല്ലെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും സാങ് വേയുടെ നിര്‍ബന്ധപ്രകാരം മദ്യം നല്‍കുകയായിരുന്നെന്നും ആണ് സാദ്രോയുടെ വാദം

 
Other News in this category

 
 




 
Close Window