Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
വിവാഹം കഴിക്കാന്‍ കാമുകിക്കു സമ്മതമല്ല, പിന്നെ കാമുകനായ ഡോക്ടര്‍ ചെയ്ത ക്രൂരത നോക്കൂ
REPORTER

വിവാഹഭ്യാര്‍ഥന നിരസിച്ചതിന് കാമുകിയോട് കണ്ണില്ലാത്ത ക്രൂരത. കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി റയില്‍വേസ്റ്റേഷനില്‍ ഉപേക്ഷിച്ച ഡോക്ടര്‍ അറസ്റ്റില്‍. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷന്‍ മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്. പ്രതി കൊല്‍ക്കത്ത സ്വദേശിയായ ഡോക്ടര്‍ മിര്‍സ റഫീഖ് ഹഖിനെ പൊലീസ് അറസ്റ്റു ചെയ്തു.

ജാര്‍ഖണ്ഡിലെ ബിസ്താപുരിലാണ് സംഭവം. ഹോട്ടലില്‍ വിളിച്ചുവരുത്തി കാമുകിയോട് വിവാഹഭ്യര്‍ഥന നടത്തുകയായിരുന്നു. ഇതുനിരസിച്ചതിനെ തുടര്‍ന്ന് ചയനികയെ മുറിയില്‍ വച്ച് കൊലപ്പെടുത്തി മൃതദേഹം മുറിച്ചു. ശേഷം ട്രോളീബാഗിലാക്കി യുവതിയുടെ സ്‌കൂട്ടറില്‍ തന്നെ ജംഷഡ്പുര്‍ ടാറ്റാനഗര്‍ റയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിങില്‍ ഉപേക്ഷിച്ചു. 

സ്റ്റേഷന്‍ പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ബോംബ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജഡം കണ്ടെത്തുന്നത്.

ജോലിക്കു പോയ ചയനികയെ കാണ്‍മാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിന്മേലായിരുന്നു അന്വേഷണം. ഫോണ്‍ നമ്പര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മിര്‍സ പിടിയിലായത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് തെളിവായി ഉപയോഗിച്ചു. ഡോ. മിര്‍സയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

 
Other News in this category

 
 




 
Close Window