Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
സൗത്ത് വെസ്റ്റേണ്‍ ട്രെയ്ന്‍ സര്‍വീസില്‍ അപകടം, രാജ്യത്തെ ട്യൂബ് സര്‍വീസ് താളം തെറ്റി
reporter

ലണ്ടന്‍: സൗത്ത് വെസ്റ്റേണ്‍ ട്രെയ്ന്‍ സര്‍വീസില്‍ ട്രെയ്ന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് സൗത്ത് വെസ്റ്റ്, ഡിസ്ട്രിക്റ്റ് ലൈനുകളില്‍ ട്യൂബ് ഗതാഗതം തടസപ്പെട്ടു. നിരവധി പേര്‍ റെയ്ല്‍വേ സ്റ്റേഷനുകളില്‍ കുടുങ്ങിക്കിടക്കുകയാണ്. വിംബിള്‍ഡണ്‍, പാഴ്‌സണ്‍ ലൈനുകളിലെ ട്യൂബ് സര്‍വീസുകളും താളം തെറ്റി. ആളുകള്‍ മറ്റ് ഗതാഗത മാര്‍ഗങ്ങള്‍ തേടണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. സൗത്ത് വെസ്റ്റേണ്‍ റെയ്ല്‍വേയിലെ പ്രധാന സര്‍വീസുകളെ ഇത് സാരമായി ബാധിച്ചു. ചെസിങ്ടണ്‍, എപ്‌സം, സര്‍ബിട്ടണ്‍, കോബാം, കിങ്‌സ്റ്റണ്‍, ഷെര്‍ട്ടണ്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളെയാണ് ഇത് സാരമായി ബാധിച്ചിരിക്കുന്നത്. വിംബിള്‍ഡണിനും ക്ലാംഫാനും ഇടയിലാണ് ട്രെയ്ന്‍ പാളം തെറ്റിയത്. ഗതാഗതം പുനഃസ്ഥാപിക്കാന്‍ ഒരു ദിവസം വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ആളുകള്‍ മറ്റ് ഗതാഗത മാര്‍ഗം സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. വൈകുന്നേരങ്ങളിലാകും പ്രതിസന്ധി രൂക്ഷമാകുക. അധിക ബസ് സര്‍വീസ് നടത്താന്‍ ആലോചനയുണ്ട്. റെയ്ല്‍വേ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചാകും ഇത് നടത്തുക. ജോലികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. ഇതിനിടെ അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.


 
Other News in this category

 
 




 
Close Window