Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Apr 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ചരിത്രത്തില്‍ ആദ്യമായി ഒരു ക്രിസ്തീയ സഭാ തലവന്‍ സൗദി സന്ദര്‍ശനത്തിന് ഒരുങ്ങുന്നു
reporter
ലെബനനിലെ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് തലവന്‍ കര്‍ദിനാള്‍ ബിഷാറ അല്‍ റായി സൗദിയുടെ ഔദ്യോഗിക ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് ഭരണാധികാരി സല്‍മാന്‍ രാജാവിനെയും കിരീടാവകാശി മുഹമ്മദ് സല്‍മാനെയും സന്ദര്‍ശിക്കാനെത്തുന്നു.വൈകാതെ സന്ദര്‍ശനം നടന്നേക്കും.

സൗദി സന്ദര്‍ശിക്കുന്ന ആദ്യ ക്രൈസ്തവ മേലധ്യക്ഷനാണ് അന്ത്യോക്യാ സിറിയന്‍ മരോനൈറ്റ് സഭയുടെ (Syriac Maronite Church of Antioch) തലവനായ അല്‍റായി. പോപ്പിനെ തിരഞ്ഞെടുക്കുന്ന കര്‍ദിനാള്‍ സംഘത്തിലെ ഏക അറബ് കര്‍ദിനാളാണ് അദ്ദേഹം.

മതങ്ങള്‍ തമ്മിലുള്ള സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെ ഉജ്വല സന്ദേശമായിരിക്കും കര്‍ദിനാള്‍ അല്‍റായിയുടെ സൗദി സന്ദര്‍ശനം. അതിനെ തുടര്‍ന്ന് തുടര്‍ന്ന് മതങ്ങള്‍ക്കിടയിലെ കൂടുതല്‍ തുറന്ന സമീപനങ്ങളും സമ്പര്‍ക്കങ്ങളും ലക്ഷ്യം വെച്ചുകൊണ്ടുള്ള കൂടുതല്‍ കാല്‍വയ്പുകള്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍.

ഭീകരതയെയും ഇസ്‌ലാമിനെയും വേര്‍തിരിച്ചു മനസ്സിലാക്കണമെന്ന് കര്‍ദിനാള്‍ അല്‍റായി അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ പറഞ്ഞിരുന്നു. മതങ്ങള്‍ തമ്മില്‍ സമാധാന പൂര്‍ണമായ സഹവര്‍ത്തിത്വത്തിന്റെ പുതിയ ഭാഷ രൂപപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
 
Other News in this category

 
 




 
Close Window