Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കള്ളപ്പണക്കാരുടെ പട്ടിക ചോര്‍ത്തി പുറത്തു വിട്ടു: കോടീശ്വരന്മാരുടെ ലിസ്റ്റില്‍ കേരളത്തിലെ ഒരു സീനിയര്‍ കോണ്‍ഗ്രസ് നേതാവിന്റെ മകനും
reporter
ബിജെപിയുടെ കള്ളപ്പണ വാദങ്ങള്‍ പൊളിച്ചെഴുതി കള്ളപ്പണക്കാരുടെ പുതിയ പട്ടികയുമായി 'പാരഡൈസ് പേപ്പേഴ്‌സ്' രംഗത്ത്. ആഗോള തലത്തില്‍ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഇന്റര്‍നാഷണല്‍ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് (ഐസിഐജെ) കൂട്ടായ്മ പാരഡൈസ് പേപ്പഴ്‌സ് എന്ന പേരില്‍ കള്ളപ്പണക്കാരുടെ പുതിയ കണക്കുകള്‍ പുറത്തുവിട്ടു.
കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, കോണ്‍ഗ്രസിലെ ഒരു സീനിയര്‍ നേതാവിന്റെ മകന്‍, വിജയ് മല്യ, നടന്‍ അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് തുടങ്ങിയവരുള്‍പ്പെടെയുള്ള 714 ഇന്ത്യക്കാരുടെ പേരുകളാണ് റിപ്പോര്‍ട്ടിലുള്ളത്. 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐസിഐജെ പുറത്തുവിട്ടത്. പട്ടികയില്‍ ഇന്ത്യയ്ക്ക് 19ാം സ്ഥാനമാണുള്ളത്.
സണ്‍ ടിവി, എസ്സാര്‍ ലൂപ്, എസ്എന്‍സി ലാവ്‌ലിന്‍, കാര്‍ത്തി ചിദംബരം പ്രതിയായ രാജസ്ഥാനിലെ ആംബുലന്‍സ് കേസിലെ സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍, അപ്പോളോ ടയേഴ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എംജിഎഫ്, വീഡിയോകോണ്‍, ഡി.എസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ്, ജിഎംആര്‍ ഗ്രൂപ്പ് തുടങ്ങിയ കോര്‍പ്പറേറ്റുകളുടെ പേരുകള്‍ രേഖകളില്‍ ഉണ്ടെന്ന് അന്വേഷണം നടത്തിയ മാധ്യമം അവകാശപ്പെടുന്നു.

ഈ മാസം എട്ടിന് കള്ളപ്പണവിരുദ്ധ ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നതിനിടെയാണ് പാരഡൈസ് പേപ്പേഴ്‌സ് റിപ്പോര്‍ട്ട് തിരിച്ചടിയായത്. നേരത്തേ, കള്ളപ്പണ നിക്ഷേപകരെ കുറിച്ചുള്ള പനാമ പേപ്പര്‍ വിവരങ്ങള്‍ പുറത്തുവിട്ടതും ഇതേ ഏജന്‍സി തന്നെയായിരുന്നു.
വിദേശങ്ങളില്‍ 118 വ്യത്യസ്ത സ്ഥാപനങ്ങളായി നിലനില്‍ക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ ഇന്ത്യക്കാരായ കള്ളപ്പണക്കാരുടേതാണ്. രേഖകളില്‍ കൂടുതലും ബര്‍മുഡയിലെ ആപ്പിള്‍ബൈ എന്ന നിയമ സ്ഥാപനത്തില്‍ നിന്നുളളതാണ്. രാജ്യാന്തര തലത്തില്‍ തന്നെ ആപ്പിള്‍ ബൈയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇടപാടുകാര്‍ ഇന്ത്യക്കാരാണ്.ജയന്ത് സിന്‍ഹ പാര്‍ലമെന്റ് അംഗമാകുന്നതിന് മുമ്പ് ഓമിഡയാര്‍ നെറ്റ് വര്‍ക്ക് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. 2013 ലാണ് അദ്ദേഹം രാജിവെച്ചത്. 2012 ലാണ് ഈ സ്ഥാപനം ആപ്പിള്‍ബൈയുമായി കരാറിലേര്‍പ്പെട്ടത്.
 
Other News in this category

 
 




 
Close Window