Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് രാജ്ഞിക്ക് 84 കോടിയുടെ നിക്ഷേപം, പ്രഥമ പൗരയുടെ കള്ളപ്പണത്തില്‍ ഞെട്ടി പൗരന്മാര്‍, രാജ്ഞി മാപ്പു പറയണമെന്ന് കോര്‍ബിന്‍
reporter

ലണ്ടന്‍: വിദേശത്ത് കള്ളപ്പണമുള്ളവരുടെ പേരുകള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാരഡൈസ് രേഖകളില്‍ ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് 84 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ കെയ്മാന്‍ ദ്വീപുകളിലും ബെര്‍മുഡയിലുമായി പറയുന്നു. രാജ്ഞിയുടെ സ്വകാര്യ സ്വത്ത് കൈകാര്യം ചെയ്യുന്ന സ്ഥാപനം വഴിയാണ് നിക്ഷേപം നടത്തിയത്. ഇതുവഴി അവര്‍ക്ക് വരുമാനം ലഭിച്ചതായും രേഖകള്‍ പറയുന്നു. 2004നും 2005നുമിടയിലാണ് ഈ നിക്ഷേപം നടന്നത്. അതേസമയം, നികുതി വെട്ടിപ്പ് നടത്തിയോയെന്ന് വ്യക്തമായിട്ടില്ല. ബ്രിട്ടനിലെ പ്രഥമ വനിത തന്നെ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയത് പൗരന്മാരെ ഞെട്ടിച്ചിരിക്കുകയാണ്. രാജ്ഞിയെക്കൂടാതെ നിരവധി പേര്‍ പട്ടികയില്‍ ഇടംനേടിയിട്ടുണ്ട്.

വിദേശത്ത് കള്ളപ്പണം നിക്ഷേപം സംബന്ധിച്ച പാരഡൈസ് പേപ്പേഴ്സ് വെളിപ്പെടുത്തലില്‍ എലിസബത്ത് രാജ്ഞിയുടെ പേരും വന്നതോടെ രാജ്ഞി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. നിക്ഷേപത്തിന്റെ പേരില്‍ രാജ്ഞി മാപ്പ് പറയണമെന്നാണോ ആവശ്യമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നികുതി വെട്ടിക്കാന്‍ വിദേശത്ത് പണം സൂക്ഷിക്കുന്നവര്‍ തങ്ങള്‍ സമൂഹത്തോട് ചെയ്യുന്നതെന്താണെന്ന് തിരിച്ചറിയണമെന്ന് കോര്‍ബിന്‍ പറഞ്ഞു. രാജ്യത്ത് നിന്ന് നിയമവിരുദ്ധമായി ആരെങ്കിലും വിദേശത്ത് നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം നടണമെന്ന ആവശ്യവും കോര്‍ബിന്‍ ഉന്നയിച്ചു.


ബെര്‍മുഡ ആസ്ഥാനമായ 119 വര്‍ഷം പഴക്കമുള്ള നിയമ സ്ഥാപനം ആപ്ള്‍ബൈയുടെ രേഖകളാണ് ചോര്‍ന്നതിലേറെയും. സിംഗപ്പൂര്‍ ആസ്ഥാനമായ 'ഏഷ്യാസിറ്റി'യുടെതുമുണ്ട്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വന്‍ സമ്പാദ്യങ്ങള്‍ മറ്റു പേരുകളില്‍ ഈ ദ്വീപുകളില്‍ നടത്തി നികുതി ഒഴിവാക്കി നല്‍കാന്‍ സഹായിക്കുകയാണ് ഇത്തരം സ്ഥാപനങ്ങളുടെ ദൗത്യം. ബെര്‍മുഡ, അന്‍ഡോറ, കെയ്മാന്‍ ദ്വീപുകള്‍, ചാനല്‍ ദ്വീപുകള്‍, ഹോങ്കോങ്, മൊറീഷ്യസ്, ലിച്ചെന്‍സ്റ്റീന്‍, മോണകോ, പാനമ, സന്റെ് കിറ്റ്‌സ് തുടങ്ങിയവയാണ് നിക്ഷേപങ്ങളേറെയും നടന്ന സ്ഥലങ്ങള്‍. 

 
Other News in this category

 
 




 
Close Window