Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
സിനിമ
  Add your Comment comment
യുവാവിന്റെ രണ്ടു പ്രണയ കഥകളുമായി ചെമ്പരത്തിപ്പൂ എത്തുന്നു
reporter
ചെമ്പരത്തിപ്പൂ നവംബര്‍ 24 ന് റിലീസ് ചെയ്യും. നവാഗതനായ അരുണ്‍ വൈഗയാണ് സംവിധായകന്‍. അജു വര്‍ഗീസ്, സുധീര്‍ കരമന, ധര്‍മജന്‍ ബോള്‍ഗാട്ടി, വിശാഖ് നായര്‍, പന്തളം ഉല്ലാസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സന്തോഷ് അണിമ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം രാകേഷ് എആര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്.
ഡ്രീംസ് സ്‌ക്രീന്‍സിന്റെ ബാനറില്‍ ഭുവനേദ്രന്‍, സക്കറിയ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ചിത്രം മാക്‌സ് ലാബ് എന്റര്‍ടൈന്‍മെന്റ് ആണ് വിതരണത്തിനെത്തിക്കുന്നത്.
ഒരു യുവാവിന്റെ രണ്ടു കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന പ്രണയമാണ് സിനിമയുടെ പ്രമേയം. ഒരു സിനിമ സംവിധാനം ചെയ്യാനാഗ്രഹിക്കുന്ന വിനോദ് എന്ന കലാകാരന്റെ ജീവിതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവരുന്നു.
തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള പ്രണയവും പ്ലസ് ടു സമയത്തെ പ്രണയവും വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് ചെമ്പരത്തിപ്പൂ. സംവിധായകന്‍ അരുണ്‍ വൈഗ തന്നെയാണ് തിരക്കഥയും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത്. പുലിമുരുകനും രാമലീലക്കും ശേഷം നോബിള്‍ ജേക്കബ് പ്രൊജക്റ്റ് ഡിസൈനര്‍ ആയി എത്തുന്ന ചിത്രത്തില്‍ അതിഥി രവിയും പുതുമുഖ താരം പാര്‍വതി അരുണുമാണ് നായികാ വേഷങ്ങളിലെത്തുന്നത്.
 
Other News in this category

 
 




 
Close Window