Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മതപരിവര്‍ത്തനം നടത്തുന്നത് തീവ്രവാദി ഗ്രൂപ്പുകളാണെന്നു വനിതാ കമ്മീഷന്‍: തൊട്ടു പിന്നാലെ ഹാദിയയ്ക്ക് മരുന്നുമായി എത്തിയ സംഘത്തെ നാട്ടുകാര്‍ തടഞ്ഞു
reporter
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ. മതംമാറ്റത്തിന് പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും രേഖ ശര്‍മ ആരോപിച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളത്തിലായിരുന്നു അധ്യക്ഷ നിലപാട് ആവര്‍ത്തിച്ചത്.
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ട്. ഇതിന് പലതിനും പിന്നില്‍ തീവ്രവാദ ഗ്രൂപ്പുകളാണ്, മറ്റൊരു മതത്തോടുള്ള സ്‌നേഹം കൊണ്ടല്ല കേരളത്തില്‍ പല മതംമാറ്റങ്ങളും നടക്കുന്നത്. ഇതിനെതിരെ കേരള സര്‍ക്കാറാണ് നടപടി സ്വീകരിക്കേണ്ടതെന്നും രേഖ ശര്‍മ പറഞ്ഞു. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടെന്ന ദേശീയ വനിതാ കമ്മീഷന്‍ രേഖ ശര്‍മയുടെ പരാമര്‍ശത്തെ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ തള്ളിക്കളഞ്ഞിരുന്നു. കേരളത്തില്‍ ലൗവ് ജിഹാദുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ലവ് ജിഹാദ് അല്ല നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നായിരുന്നു രേഖ ശര്‍മയുടെ മറുപടി.
അതിനിടെ, ഹാദിയയ്ക്ക് വൈദ്യസഹായം നല്‍കാന്‍ എത്തിയ സോളിഡാരിറ്റി പ്രവര്‍ത്തകരെ പോലീസും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സോളിഡാരിറ്റി സംഘം ഹാദിയയുടെ വൈക്കത്തെ വീട്ടിലേക്ക് എത്തിയത്.

എന്നാല്‍ ഇവരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് നാട്ടുകാര്‍ അടക്കമുള്ളവര്‍ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘര്‍ഷം ഉണ്ടാകാത്ത വിധത്തില്‍ പോലീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയായിരുന്നു. ഹാദിയയെ കാണാനും അവള്‍ക്ക് വൈദ്യസഹായം നല്‍കാനുമാണ് എത്തിയതെന്ന് സംഘത്തിലുള്ളവര്‍ പോലീസിനോട് പറഞ്ഞെങ്കിലും കാണാന്‍ അനുവദിക്കാതെ പോലീസ് തിരിച്ചയക്കുകയായിരുന്നു.

വൈക്കത്തെ ഹാദിയയുടെ വീട്ടിലെത്തിയ രേഖ വീട്ടുകാരുമായി ഒരുമണിക്കൂറോളം നേരം സംസാരിച്ചു. തന്നോട് ഹാദിയ സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് പറയാനാകില്ലെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ഹാദിയ വിഷയത്തില്‍ ലൗ ജിഹാദ് നടന്നിട്ടില്ലെന്നും എന്നാല്‍ കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും കമ്മീഷന്‍ കഴിഞ്ഞ ദിവസം ഹാദിയെ സന്ദര്‍ശിച്ച ശേഷം വിലയിരുത്തിയിരുന്നു.
 
Other News in this category

 
 




 
Close Window