Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
UK Special
  Add your Comment comment
മരിച്ച അമ്മയ്‌ക്കൊപ്പം എത്തിക്കാന്‍ അച്ഛനെ മോര്‍ഫിന്‍ കുത്തിവച്ചു കൊന്നു, ഇന്ത്യന്‍ വംശജന്‍ വിചാരണ നേരിടുന്നു
reporter

ലണ്ടന്‍: മാനസിക സമര്‍ദ്ദം മൂലം മരിക്കാന്‍ ആഗ്രഹിച്ച അച്ഛനെ ഉയര്‍ന്ന അളിവില്‍ മോര്‍ഫിന്‍ കുത്തിവച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ അറുപത്തിയാറുകാരനായ ഫാര്‍മസിസ്റ്റ് വിചാരണ നേരിടുന്നു. എണ്‍പത്തിയഞ്ചുകാരനായ ധീരജ് ലാല്‍ ദേശായിയെയാണ് മകന്‍ ബിപിന്‍ ദേശായി കുത്തിവച്ചു കൊലപ്പെടുത്തിയത്. പിതാവിന്‍േറത് സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമമെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലൂടെയാണ് രക്തത്തില്‍ മോര്‍ഫിന്റെ കൂടിയ അംശം പുറത്തുവന്നതെന്നും പ്രോസിക്യൂട്ടര്‍ വില്യം ബോയ്‌സ് വാദിച്ചു. ഇതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. ആദ്യം മോര്‍ഫിന്‍ കുത്തിവച്ച പഴം പിതാവിന് കഴിക്കാന്‍ നല്‍കിയെന്നും അതിനുശേഷം കൂടിയ അളവില്‍ ഇന്‍സുലിന്‍ ഇഞ്ചക്റ്റ് ചെയ്തുവെന്നും ഇയാള്‍ പറഞ്ഞു. 

2015 ഓഗസ്റ്റില്‍ ആയിരുന്നു സംഭവം. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്നു മരുന്നുകളും മോഷ്ടിച്ചതിനും കുറ്റം ചുമത്തിയിട്ടുണ്ട്. മരണം ഉറപ്പിച്ചതിനുശേഷം സംശയം തോന്നാതിരിക്കാന്‍ പിറ്റേന്ന് രാവിലെ പിതാവിനായി ഭക്ഷണം തയ്യാറാക്കി വയ്ക്കുകയും ഓഫീസിലേക്ക് പോവുകയും ചെയ്തു. ഗ്യുല്‍ഡ് ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ നടക്കുന്ന വിചാരണ അടുത്ത ആഴ്ചയോടെ അവസാനിക്കും. അമ്മയുടെയും പ്രിയപ്പെട്ട നായയുടെയും മരണത്തോടെ അച്ഛന്‍ മാനസികമായി തകര്‍ന്നുവെന്നും ഒടുവില്‍ മാനസിക സമ്മര്‍ദ്ദത്തിന് അടിമയായെന്നും ബിപിന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ അമ്മയുടെ അടുത്ത് എളുപ്പം എത്താന്‍ വേണ്ടിയാണ് താന്‍ അങ്ങനെ ചെയ്തതെന്നും ഇയാള്‍ പൊലീസില്‍ പറഞ്ഞിരുന്നു. താന്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ അച്ഛന്‍ ആത്മഹത്യ ചെയ്യുമായിരുന്നുവെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു. 

 
Other News in this category

 
 




 
Close Window