Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
UK Special
  Add your Comment comment
പണിക്കൂലിയും പണിക്കുറവുമില്ല, സമര്‍ദ്ദത്തിന്റെ പിടിയിലായി നഴ്‌സുമാര്‍
reporter

ലണ്ടന്‍: ലോകത്ത് ഏല്ലായിടത്തും ഒരു പോലെ സമ്മര്‍ദ്ദമുള്ള ജോലികളില്‍ ഒന്നാണ് നഴ്‌സുമാര്‍. ഇവരുടെ അവസ്ഥ എല്ലായിടത്തും ഒരു പോലെയാണ്. ശമ്പളം ഇല്ലെങങ്കിലും പണിക്ക് യാതൊരു കുറവുമില്ല. കേരളത്തിലെ വിവിധ ആശുപത്രികളിലായി നിരവധി നഴ്‌സുമാര്‍ സമരത്തിലാണ്. എന്നാല്‍ ഇതിനെക്കാള്‍ മോശം അവസ്ഥയിലാണ് ബ്രിട്ടനിലെ നഴ്‌സുമാരുടേത്. ഇവിടേയും ഇവര്‍ ചെയ്യുന്ന ജോലിക്ക് അനുസരിച്ച് വേതനം ലഭിക്കുന്നില്ല. കൂടാതെ ആവശ്യത്തിന് ജോലിക്കാര്‍ ഇല്ലാത്തതു മൂലം അമിത ജോലിഭാരവും. ഇതോടെ പലരും കടുത്ത മാനസിക സമ്മര്‍ദത്തിലാണ്. ബ്രിട്ടനിലെ ഏറ്റവും ഉയര്‍ന്ന സമ്മര്‍ദമുള്ള തൊഴില്‍ മേഖലകളെക്കുറിച്ചു നടന്ന പഠനത്തില്‍ മുന്നില്‍ നഴ്സിങ്ങാണ്. ഇതിന് കാരണം അമിത ജോലി ഭാരം തന്നെ. 

എന്നാല്‍ ബ്രിട്ടനില്‍ രണ്ടാം സ്ഥാനത്ത് എത്തിയവരെ കേട്ടാല്‍ നമ്മുക്ക് ചിരിവരും. കാരണം. കേരളത്തില്‍ ഏറ്റവും സുഖമുള്ള ജോലിയാണ് അധ്യാപനം. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അതേസമയം ബ്രിട്ടനില്‍ സ്ഥിതി വ്യത്യസ്ഥമാണ്. ഇവിടെ ഇവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. രണ്ടാം സ്ഥാനമാണ് ഇവര്‍ക്കുള്ളത്. വെല്‍ഫെയര്‍ പ്രൊഫഷന്‍ മൂന്നാം സ്ഥാനത്ത് ഇടംപിടിച്ചു. സ്ത്രീകളാണ് ഈ മൂന്ന് ജോലികളിലും മുന്നിലുള്ളത്. അതുകൊണ്ട് തന്നെ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ള സ്ത്രീകള്‍ക്ക് സമ്മര്‍ദം കൂടുതലായി അനുഭവിക്കേണ്ടി വരുന്നു. ലീഗല്‍ പ്രൊഫഷന്‍, ബിസിനസ്സ് റിസേര്‍ച്ച്, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണല്‍സ് എന്നിവരാണ് അഞ്ച് വരെയുള്ള സ്ഥാനങ്ങള്‍ കൈയാളുന്നത്.

 
Other News in this category

 
 




 
Close Window