Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ ഹാദിയയെ സന്ദര്‍ശിയത് സുപ്രീം കോടതിയില്‍ എന്തുപറയുമെന്ന ഭയപ്പാടുമൂലം: എം സി ജോസഫൈന്‍
Reporter

കൊച്ചി: ഹാദിയ സുപ്രീം കോടതിയില്‍ എന്തുപറയുമെന്ന ഭയപ്പാടുമൂലമാണ് ദേശീയ വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതെന്ന് സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. ഹാദിയയെ സന്ദര്‍ശിക്കുന്നതിനു മുമ്പ് അക്കാര്യം സംസ്ഥാന കമീഷനെ അറിയിക്കണമെന്ന കീഴ് വഴക്കം ദേശീയ കമ്മിഷന്‍ പാലിച്ചില്ല. ഇതുവരെയുള്ള സാഹചര്യങ്ങളെക്കുറിച്ച് വിവരമോ അഭിപ്രായമോ തേടിയില്ല. മാധ്യമങ്ങള്‍ വഴിയാണ് ഇക്കാര്യങ്ങള്‍ അറിയുന്നത്. ദേശീയ തലത്തില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയായ മൂന്നുമാസത്തോളം ആരും ഹാദിയയെ സന്ദര്‍ശിക്കാനെത്തിയില്ലന്നും ജോസഫൈന്‍ കുറ്റപ്പെടുത്തി..

ഹാദിയക്ക് സംസ്ഥാന സര്‍ക്കാര്‍ മതിയായ സംരക്ഷണം നല്‍കുന്നുണ്ട്. സുരക്ഷക്കായി എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. കൊച്ചിയില്‍ വനിത കമ്മിഷന്‍ മെഗാ അദാലത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജോസഫൈന്‍.

27ന് സുപ്രിം കോടതിയില്‍ ഹാദിയ എന്തുപറയുമെന്ന അങ്കലാപ്പാണ് ഇപ്പോഴുള്ള സന്ദര്‍ശനത്തിനു കാരണം. വീട്ടിലെത്തിയുള്ള കുശലാന്വേഷണംകൊണ്ട് കാര്യമില്ല. അവകാശ സംരക്ഷണത്തിന് നടപടി സ്വീകരിക്കുകയാണ് ആവശ്യം.

ഹാദിയ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന കമ്മിഷന്‍ വിഷയത്തില്‍ ഇടപെട്ടത്. പക്ഷപാതപരമായ സമീപനമായിരുന്നില്ല. ഒരു പൗരന് അര്‍ഹമായ മൗലികാവശങ്ങള്‍ ലഭിക്കുന്നുണ്ടോയെന്ന് അറിയാനാണ് ശ്രമിച്ചത്. ബാഹ്യമായ സമ്മര്‍ദമൊന്നുമില്ലെന്നാണ് മനസിലാക്കാനായത്. സുരക്ഷക്കായി കോട്ടയം എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വീടിനുപുറകിലെ കായലില്‍ പട്രോളിങ്ങുമുണ്ട്. ആഴ്ചയിലൊരിക്കല്‍ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. സംരക്ഷണ ചുമതലയുള്ള വനിത സി.പി.ഒമാരുടെ അഭിപ്രായംകൂടി ആരായണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വതന്ത്ര ചലനങ്ങള്‍ നിയന്ത്രിക്കപ്പെടുന്നുണ്ടോയെന്ന് പറയേണ്ടത് ഹാദിയയാണ്. അതവര്‍ തുറന്നുപറയുമെന്ന് പ്രതീക്ഷിക്കുന്നു.

ഹാദിയ വിഷയം വിവാദമായപ്പോള്‍ കമ്മിഷന്‍ അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എ.ജിയോട് നിയമോപദേശം തേടി. അതനുസരിച്ചാണ് കേസില്‍ കക്ഷി ചേര്‍ന്നത്. കമ്മിഷന്‍ ഇടപെടലാണ് ഹാദിയയെ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന സുപ്രീം കോടതി ഉത്തരവിനു കാരണമായത്. 27ന് മുമ്പ് ഹാദിയ സന്ദര്‍ശിച്ചേക്കുമെന്ന സൂചനയും ജോസഫൈന്‍ നല്‍കി.

 
Other News in this category

 
 




 
Close Window