Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 25th Apr 2024
 
 
Teens Corner
  Add your Comment comment
ഓണ്‍ലൈന്‍ വഴി പണമിടപാട് നടത്തുന്ന പേ ടിഎം എന്ന കമ്പനിയുടെ ആസ്തി കേട്ടാല്‍ ഞെട്ടും. എണ്ണൂറു കോടിയിലധികം ഡോളര്‍ (52000 കോടി രൂപ). 39 വയസ്സുകാരനായ വിജയ് ശേഖറാണ് പേ ടിഎമ്മിന്റെ ഉടമ.
reporter
ഇന്ന് ഇന്ത്യയുടെ ഡിജിറ്റല്‍ പഴ്‌സാണ്; പേയ് ടിഎം. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നോട്ട് നിരോധിച്ചപ്പോള്‍, കാശു വാരിയ സ്ഥാപനം. ഡല്‍ഹിയില്‍ മോദി നോട്ട് റദ്ദാക്കല്‍ പ്രഖ്യാപനം നടത്തുമ്പോള്‍ മുംബൈയിലെ ഹോട്ടലില്‍ വിജയ്‌ക്കൊപ്പമിരുന്നു ഭക്ഷണം കഴിക്കുകയായിരുന്ന ബിസിനസുകാരന്‍ ഹര്‍ഷ് ഗോയങ്ക പറയുന്നതിങ്ങനെ: വിജയ്യുടെ മൊബൈലില്‍ വാട്‌സാപ് സന്ദേശമായാണു നോട്ട് നിരോധന വാര്‍ത്തയെത്തിയത്. അതിനു ശേഷം അദ്ദേഹത്തിന് ഭക്ഷണം ഇറങ്ങിയില്ല! ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിന്റെ നിമിഷമാണതെന്നു വിജയ് തിരിച്ചറിയുകയായിരുന്നപ്പോള്‍.
മാതാപിതാക്കളില്‍നിന്നു പണം കടമെടുത്ത് ആരംഭിച്ച ടെലികോം ബിസിനസ് പൊളിഞ്ഞ്, പോക്കറ്റില്‍ പത്തു രൂപ മാത്രമായി ജീവിച്ച ദിവസങ്ങളുണ്ട് വിജയ് ശേഖര്‍ ശര്‍മ്മയുടെ (39) ജീവിതത്തില്‍. അത് ഫ്‌ലാഷ്ബാക്ക്. ഇന്ന് അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പണപ്പെട്ടിയിലുള്ളത് എണ്ണൂറു കോടിയിലധികം ഡോളര്‍ (52000 കോടി രൂപ).
കയ്യില്‍ നോട്ടില്ലാതെ നട്ടംതിരിഞ്ഞ ഇന്ത്യക്കാരന്റെ മുന്നിലേക്കു പണമിടപാടിന്റെ ഡിജിറ്റല്‍ മുഖമായി പേയ് ടിഎം എത്തി. വിജയ് ഓരോ ഇന്ത്യക്കാരനോടും തന്റെ പരസ്യവാചകം വിളിച്ചു പറഞ്ഞു – പേയ് ടിഎം കരോ (പേയ് ടിഎം ചെയ്യൂ). പേ ത്രൂ മൊബൈല്‍ എന്നതിന്റെ ചുരുക്കെഴുത്താണു പേയ് ടിഎം. കഴിഞ്ഞ വര്‍ഷം 11 കോടി ഉപയോക്താക്കളായിരുന്നത് ഇന്ന് 28 കോടി ആയി ഉയര്‍ന്നു. വിജയ് ഇന്ത്യയിലെ യുവ ധനികരുടെ ഫോബ്‌സ് പട്ടികയില്‍ ഇടംപിടിച്ചു.

ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയൊരു നേട്ടമാണ് ഇ–പെയ്‌മെന്റ് കമ്പനി പേടിഎമ്മിനെ തേടിയെത്തിയത്. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വലിയ കുതിപ്പാണ് പേടിഎമ്മിനു സമ്മാനിച്ചത്. 2016 പേടിഎമ്മിനെ സംബന്ധിച്ചിടത്തോളം എന്നും ഓര്‍മിക്കപ്പെടുന്ന വര്‍ഷം കൂടിയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെ പേടിഎം സ്വന്തമാക്കിയത് 15 വര്‍ഷത്തേക്ക് പ്രതീക്ഷിച്ചിരുന്ന വരുമാനമാണ്.

വര്‍ഷങ്ങള്‍ക്കു മുന്‍പ് Paytm എന്ന ആശയം പങ്കുവെച്ചപ്പോള്‍ അതൊരു മണ്ടത്തരമാണെന്നു പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഏറെയുണ്ടായിരുന്നു. ഈ ആശയം വിജയിക്കുമായിരുന്നുവെങ്കില്‍ വളരെ നേരത്തതന്നെ ആരെങ്കിലും ഇത് പരീക്ഷിക്കുമായിരുന്നില്ലെ എന്ന് ചിലരെങ്കിലും ചോദിച്ചതായി പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞിട്ടുണ്ട്.
 
Other News in this category

 
 




 
Close Window