Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
തോമസ് ചാണ്ടിയുടെ കയ്യേറ്റം: അന്വേഷണച്ചുമതല കോട്ടയം വിജിലന്‍സ് എസ്പിക്ക്, ഒറു മാസത്തിനകം പൂര്‍ത്തിയാക്കണം
REPORTER

തിരുവനന്തപുരംന്മ മന്ത്രി തോമസ് ചാണ്ടി നിലം നികത്തി റോഡ് നിര്‍മിച്ചെന്ന ആരാപണത്തില്‍ അന്വേഷണത്തിനു കോട്ടയം വിജിലന്‍സ് എസ്പിക്ക് ചുമതല. ഡിജിപിയും വിജിലന്‍സ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിട്ടത്. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം. കായല്‍ കയ്യേറിയെന്ന ആലപ്പുഴ സ്വദേശിയും ജനതാദള്‍ (എസ്) നേതാവുമായ അഡ്വ. സുഭാഷിന്റെ പരാതിയില്‍ ദ്രുതപരിശോധന നടത്താന്‍ വിജിലന്‍സ് കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. 

നെല്‍വയല്‍ അനധികൃതമായി നികത്തി, എംപി ഫണ്ട് ഉപയോഗിച്ച് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചു, 65 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിനു നഷ്ടം വരുത്തി തുടങ്ങിയ പരാതികളിലാണ് ദ്രുതപരിശോധന. കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലെ കായല്‍, പാടശേഖര കയ്യേറ്റങ്ങളെക്കുറിച്ചുള്ള പരാതിയിന്മേലാണു കോടതി നടപടി. കെ.ഇ. ഇസ്മയിലിന്റെയും പി.ജെ. കുര്യന്റെയും എംപി ഫണ്ട് ഉപയോഗിച്ചാണു രണ്ടര ഏക്കറോളം നിലം നികത്തി ലേക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചതെന്നു പരാതിക്കാരന്‍ ബോധിപ്പിച്ചു.

പരാതിയില്‍ നിലവില്‍ ഹൈക്കോടതിയില്‍ ഉള്‍പ്പെടെ കേസ് നടക്കുന്നതിനാല്‍ ഇപ്പോള്‍ ത്വരിത പരിശോധന ആവശ്യമില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി ആ വാദം തള്ളി. വസ്തുതാപരമായ കാര്യങ്ങള്‍ പരാതിക്കാരനായ എം.കെ.സുഭാഷിനു കോടതിയെ ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

 
Other News in this category

 
 




 
Close Window