Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് രാജ്ഞിക്ക് പിന്നാലെ രാജകുമാരനും പാരഡൈസില്‍ കുടുങ്ങി, സാമ്പത്തിക ലാഭത്തിനായി നയത്തില്‍ മാറ്റം വരുത്തി
reporter

ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ കള്ളപ്പണ വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ രാജകുമാരന്‍ ചാള്‍സും പാരഡൈസില്‍ കുടുങ്ങി. സ്വന്തം സാമ്പത്തികനേട്ടത്തിനായി കാലാവസ്ഥാ നയംമാറ്റത്തിനായി ചാള്‍സ് പ്രവര്‍ത്തിച്ചെന്നാണു റിപ്പോര്‍ട്ടിലുള്ളത്. അടുത്ത സുഹൃത്തിന്റെ വിദേശത്തെ കാര്‍ബണ്‍ സ്ഥാപനത്തില്‍ 86,000 പൗണ്ട് നിക്ഷേപിച്ചശേഷമായിരുന്നു നയംമാറ്റം. ഒരുവര്‍ഷത്തിനുള്ളില്‍ കമ്പനിയിലെ ഓഹരിനിക്ഷേപം മൂന്നിരട്ടിയാക്കി. ബെര്‍മുഡയിലെ സസ്റ്റെയിനബിള്‍ ഫോറസ്ട്രി മാനേജ്മെന്റിന്റെ ഇത്രയും രൂപയുടെ ഓഹരികള്‍ രാജകുമാരന്റെ ഡച്ചി ഓഫ് കോണ്‍വാള്‍ വാങ്ങിയശേഷം കാര്‍ബണുമായി ബന്ധപ്പെട്ട് നിരവധി പ്രഭാഷണം അദ്ദേഹം നടത്തിയെന്നു പാരഡൈസ് കണ്ടെത്തി. രാജ്യാന്തര കാലാവസ്ഥാ ഉടമ്പടിയുടെ ഗുണം കമ്പനിക്കു കിട്ടാന്‍ ചാള്‍സ് ഇടപെട്ടു. കുമാരന്റെ സുഹൃത്തും സഹസ്രകോടീശ്വരനുമായിരുന്ന ഹഗ്വാന്‍ കറ്റ്സം ഈ കമ്പനിയുടെ ഡയറക്ടറായിരുന്നു. എന്നാല്‍, രാജകുമാരനു കമ്പനിയുമായി ബന്ധമില്ലെന്നും ഓഹരിയില്‍ നിക്ഷേപം നടത്തിയ 2007 നു മുമ്പു തന്നെ ചാള്‍സിന്റെ നിലപാട് വ്യക്തമാണെന്നാണ് ഔദ്യോഗിക വിശദീകരണം. 

നിക്ഷേപം പുറത്തു വന്നതിലൂടെ കൂടുതല്‍ സുതാര്യത കൈവന്നതായി തൊഴില്‍ എം.പിയും നികുതി പ്രചാരണപ്രവര്‍ത്തകനുമായ മാര്‍ഗരറ്റ് ഹോഡ്ജ് പറഞ്ഞു. പാരഡൈസ് രേഖകള്‍ പുറത്തുവരുന്നതിന് മുമ്പ് രാജകുമാരന്റെ നിക്ഷേപങ്ങളെ പറ്റിയുള്ള രേഖകളൊന്നും പുറത്തുവിട്ടിട്ടില്ല. രാജകുടുംബത്തിന്റെ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഇത്തരം നിക്ഷേപങ്ങള്‍ ഉള്‍പ്പെടുത്താത്തത് മനഃപൂര്‍വമാണെന്നും നിക്ഷേപം മറച്ചുവച്ചത് പാര്‍ലമെന്ററി കമ്മിറ്റിയോടുള്ള തുടര്‍ച്ചയായ വെല്ലുവിളിയാണെന്നാണ് ആക്ഷേപം.1337ല്‍ എഡ്‌വാര്‍ഡ് മൂന്നാമനാണ് ഡച്ചി ഓഫ് കോണ്‍വെല്‍ സ്വകാര്യ എസ്‌റ്റേറ്റ് നിര്‍മിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മകന് കൈമാറി. നിയമപ്രകാരം രാജകുടുംബത്തിലെ മുതിര്‍ന്ന അവകാശിക്കുള്ളതാണ് എസ്റ്റേറ്റിന്റെ അവകാശം. 23 രാജ്യങ്ങളിലായി 53,000 ഹെക്റ്റര്‍ ഭൂമി ഡച്ചി ഓഫ് കോണ്‍വെലിന് സ്വന്തമായുണ്ട്.

 
Other News in this category

 
 




 
Close Window