Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊച്ചു പുസ്തകത്തിലെ വൃത്തികേടു പോലെ സോളാര്‍ റിപ്പോര്‍ട്ട്: ടി.വി. തുറന്നാല്‍ സരിതയുടെ 'പുലയാട്ടു കഥ'
reporter

കേരളത്തിന്റെ സാംസ്‌കാരിക മുഖത്ത് കരി ഓയില്‍ ഒഴിച്ചു കൊണ്ട് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തി. ഇന്നു രാവിലെ മുതല്‍ ടിവി തുറന്നാല്‍ സരിത എഴുതിയ ' പുലയാട്ടാ'യിരുന്നു പ്രധാന വാര്‍ത്ത. വദന സുരതം മുതല്‍ മുറിയിലെ ലൈംഗിക കേളികള്‍ വരെ റിപ്പോര്‍ട്ടിലുണ്ട്. കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരേ സരിത പറഞ്ഞിട്ടുള്ള കുറ്റങ്ങള്‍ താഴെ പറയും പ്രകാരമാണ്: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പിതാവിനെ പോലെ കരുതിയെങ്കിലും ലൈംഗീകമായി ചൂഷണം ചെയ്തു. 2 കോടി 16 ലക്ഷം രൂപ കൈക്കൂലി വാങ്ങി. പല തവണ വദനസുരതം നടത്തി. ക്ലിഫ് ഹൗസില്‍ വച്ചായിരുന്നു ഇത്. ആര്യാടന്‍ മുഹമ്മദ് പല തവണ ലൈംഗീക പീഡനം, 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി. അടൂര്‍ പ്രകാശ് ലൈംഗീക പീഡനം, ടെലഫോണ്‍ സെക്‌സ്, ലൈംഗീക ചുവയുള്ള എസ. എം എസ്. ബാംഗളൂരിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചു. ഹൈബി ഈഡന്‍ കേസില്‍ ഒത്തുതീര്‍പ്പുണ്ടാക്കാമെന്ന് പറഞ്ഞു പല തവണ ലൈംഗീകമായി ഉപയോഗിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം ഗസ്റ്റ് ഹൌസ്, എം. എല്‍ എ ഹോസ്റ്റല്‍ എന്നിവിടങ്ങളില്‍ വച്ചാണ് ലൈംഗീകമായി ബന്ധപെട്ടു. കെ.സി വേണുഗോപാല്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, ഫോണ്‍ സെക്‌സ്, എസ് . എം. എസ് സന്ദേശങ്ങള്‍. മുന്‍ കേന്ദ്ര സഹമന്ത്രിപളനിമാണിക്യം ലൈംഗീക പീഡനം, ആദായ നികുതി കേസില്‍ സഹായിക്കാമെന്ന് പറഞ്ഞു 25 ലക്ഷം കൈക്കൂലി വാങ്ങി. മുന്‍ എം. എല്‍ എ പി .സി വിഷ്ണുനാഥ് ഫോണ്‍ സെക്‌സ്, എസ് . എം എസ് സന്ദേശങ്ങള്‍. ജോസ് കെ. മാണി ഡല്‍ഹിയില്‍ വച്ച് ലൈംഗീകമായി പീഡിപ്പിച്ചു. മുന്‍ മന്ത്രി എ. പി അനില്‍കുമാര്‍ വിവിധ ഹോട്ടലുകളില്‍ വച്ച് ലൈംഗീകമായി ഉപയോഗിച്ചു. ഐജി പദ്മകുമാര്‍ ഫ്‌ലാറ്റില്‍ വച്ച് ലൈംഗീക പീഡനം, ഓണ്‍ ലൈന്‍ വിളികള്‍, ഫോണ്‍ സെക്‌സ്. മുന്‍ കൊച്ചി കമ്മീഷണര്‍ എം. ആര്‍. അജിത്കുമാര്‍ ഫോണ്‍ സെക്‌സ്, എസ്. എം. എസ് സന്ദേശങ്ങള്‍

 
Other News in this category

 
 




 
Close Window