Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Apr 2024
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
കേരളത്തില്‍ പ്രശ്‌നമുണ്ടാക്കാന്‍ ദേശീയ തലത്തില്‍ ഗൂഢാലോചന നടക്കുന്നതായി സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം
reporter
രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബിജെപി പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.
പരാതിയുമായി ബന്ധപ്പെട്ട് നടക്കുന്നത് ദേശീയ തലത്തിലുള്ള ഗൂഢാലോചനയാണ്. പരാതികള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
രാഷ്ട്രപതിക്ക് ലഭിച്ച പരാതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഒരേ കേന്ദ്രമാണെന്നും ഉള്ളടക്കം ഒന്നാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇരുപതോളം പരാതികള്‍ രാഷ്ട്രപതിക്ക് ലഭിച്ചത് മാര്‍ച്ച് ആദ്യവാരമാണ്. ഇത് ഗൂഢാലോചന വ്യക്തമാക്കുന്നതാണെന്നും സര്‍ക്കാര്‍ പറയുന്നു.
അന്വേഷണം ഏറ്റെടുക്കാമെന്ന സിബിഐയുടെ നിലപാട് ഇരട്ടത്താപ്പാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ഹര്‍ജിക്കാരായ തലശ്ശേരിയിലെ ഗോപാലന്‍ അടിയോടി ട്രസ്റ്റിന് പൊതുതാല്‍പര്യമില്ല. ഹര്‍ജിയും പരാതികളും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window