Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
മിഷേലിന്റെ മരണം ആത്മഹത്യ തന്നെ, കാരണക്കാരന്‍ ക്രോണിനും
REPORTER

കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍(18) ആത്മഹത്യ ചെയ്തതാണെന്ന് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് മിഷേലിന്റേത് മുങ്ങിമരണമാണെന്ന് പോലീസ് ഹൈക്കോടതിയില്‍ അറിയിച്ചു.

ബലപ്രയോഗമോ, പീഡനശ്രമമേ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നു ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍ കോടതിയില്‍ വ്യക്തമാക്കി. മിഷേലും, സംഭവത്തില്‍ പ്രതിയായ ക്രോണിനും ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പുകള്‍, ഫോണ്‍, സിംകാര്‍ഡ് എന്നിവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇരുവരുടെയും ഫോണും, സിംകാര്‍ഡും വിശദ പരിശോധനയ്ക്കു തിരുവനന്തപുരം സിഡാകിന് അയച്ചു. മിഷേലിനെ കാണാതായ ദിവസം ക്രോണിന്‍ ഫോണിലും എസ്എംഎസ് മുഖേനയും മിഷേലിനെ മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പോലീസ് വ്യക്തമാക്കി. പരാതി കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് സ്‌റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് സമര്‍പ്പിച്ച ഹള്‍ജിയിലാണ് പോലീസ് കോടതിയില്‍ വിശദീകരണം നല്‍കിയത്. മാര്‍ച്ച് അഞ്ചിന് കാണാതായ സിഎ വിദ്യാര്‍ത്ഥിനിയായ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് വേമ്പനാട്ടുകായലില്‍ കണ്ടെത്തഒകയായിരുന്നു.

 
Other News in this category

 
 




 
Close Window