Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 25th Feb 2018
 
 
സിനിമ
  Add your Comment comment
മുസ്ലിം രാജാക്കന്മാരെ ധീരന്മാരാക്കുന്ന 'പദ്മാവതി' എന്ന വിവാദ സിനിമ പ്രോത്സാഹിപ്പിക്കാന്‍ ദുബായില്‍ നിന്നു പണമൊഴുകുന്നു
reporter
പദ്മാവതി സിനിമയ്ക്ക് പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ചിത്രത്തിന് പണം നല്‍കുന്നത് ദുബായില്‍ നിന്നുമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. മുസ്ലീം രാജാക്കന്‍മാരെ ഇന്ത്യന്‍ സിനിമകളില്‍ വീരനായകന്‍മാരായി അവതരിപ്പിക്കാന്‍ ദുബായിലുള്ളവര്‍ ആഗ്രഹിക്കുന്നു. ഹിന്ദു സ്ത്രീകള്‍ അവരുമായി പ്രണയത്തിലാകുന്നതായും ഇത്തരം സിനിമകളില്‍ ചിത്രീകരിക്കുന്നു. ഇതിന് ദുബായില്‍ നിന്ന് പണം നല്‍കുന്നുണ്ടെന്നും സ്വാമി ആരോപിച്ചു.

ചിത്രത്തിന് വിദേശ ഫണ്ട് ലഭിക്കുന്നുണ്ടെന്ന് ആരോപിച്ച സുബ്രഹ്മണ്യന്‍ സ്വാമി, സഞ്ജയ് ലീല ബന്‍സാലി ചിത്രങ്ങളുടെ സാമ്പത്തിക സ്രോതസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ നിരവധി സിനിമകളാണ് നിര്‍മ്മിക്കപ്പെടുന്നത്. യു.പി.എ ഭരണത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയാണ് ഇത്തരം ചിത്രങ്ങള്‍ കൂടുതലായി നിര്‍മ്മാണം തുടങ്ങിയത്. ഇത് അവസാനിപ്പിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.

ദീപികാ പദുക്കോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പദ്മാവതി ഡിസംബര്‍ ഒന്നിന് തീയറ്ററുകളില്‍ എത്താനിരിക്കെ ചിത്രത്തിനെതിരെ സംഘപരിവാര്‍ നേതാക്കള്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. 1314 നൂറ്റാണ്ടുകളില്‍ ചിറ്റോറിലെ രാജ്ഞിയായിരുന്ന പദ്മാവതിയെ സിനിമയില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. ചിത്രത്തിന്റെ റിലീസ് നേരിടുന്നതിന് ഡിസംബര്‍ ഒന്നിന് രജപുത്ര വിഭാഗക്കാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 
Other News in this category

 
 




 
Close Window