Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 29th Mar 2024
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
ജിഷയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ടില്‍ ലക്ഷങ്ങള്‍: മൃഗീയമായി കൊലചെയ്യപ്പെട്ട ജിഷയുടെ പിതാവ് വഴിയരികില്‍ വീണു മരിച്ചത് ഇന്നലെ
reporter
പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ പിതാവ് പരേതനായ പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടില്‍ അഞ്ച് ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായി പൊലീസ്. വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാപ്പു കഴിഞ്ഞ ദിവസമാണ് മരിച്ചത്. ആശ്രയിക്കാന്‍ ആരുമില്ലാതെ വഴിവക്കില്‍ കിടന്നായിരുന്നു പാപ്പുവിന്റെ മരണം.
മരണശേഷം പാപ്പുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച പൊലീസാണ് പണം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പാപ്പുവിന്റെ കൈവശം മ
ൂവായിരത്തോളം രൂപയാണ് അവശേഷിച്ചിരുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓടക്കാലി ശാഖയിലെ പാസ് ബുക്ക് പ്രകാരം ബാങ്ക് അക്കൗണ്ടില്‍ അവശേഷിക്കുന്നത് 452,000 രൂപയാണ് എന്നാണ് പൊലീസ് അറിയിച്ചത്.
കഴിഞ്ഞ ദിവസം വീടിന് സമീപത്തുള്ള വെസ്റ്റേണ്‍ ഡയറി ഫാം പരിസരത്താണ് പാപ്പുവിന്റെ മൃതദ്ദേഹം കാണപ്പെട്ടത്. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാ
യതോടെയാണ് പാപ്പുവിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്ഥിതി വിവരക്കണക്കുകള്‍ വ്യക്തമായത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും മൂവായിരത്തോളം രൂപ പൊലീസ് കണ്ടെടുത്തിരുന്നു. കൈയില്‍ കരുതിയിരുന്ന ബാഗില്‍ നിന്നും കണ്ടെടുത്ത ബാങ്ക് പാസ് ബുക്കിലാണ് അക്കൗണ്ട് ബാലന്‍സ് സംബന്ധിച്ച വിവരങ്ങളുള്ളത്.
 
Other News in this category

 
 




 
Close Window