Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ജിഎസ്ടി കുറച്ചു, ഹോട്ടല്‍ ഭക്ഷണത്തിന് വിലകുറയും
REPORTER

ഗുവാഹത്തി: പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റസ്റ്റൊറന്റുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ജിഎസ്ടി നിരക്ക് കുറച്ചു. 18 ശതമാനത്തില്‍ നിന്ന് കുറഞ്ഞ നിരക്കായ അഞ്ചുശതമാനമായാണ് നികുതി കുറച്ചത്. അതേസമയം പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ജിഎസ്ടി 28 ശതമാനായി തുടരും. റസ്റ്റൊറന്റുകള്‍ക്കുള്ള നികുതി കുറഞ്ഞതോടെ ഹോട്ടല്‍ ഭക്ഷണത്തിന് വിലകുറയും. എസി, നോണ്‍ എസി റസ്റ്റൊറന്റുകള്‍ക്കെല്ലാം ഇനി കുറഞ്ഞ നിരക്കായ അഞ്ചുശതമാനമായിരിക്കും ഈടാക്കുകയെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എന്നാല്‍ റസ്റ്റൊറന്റുകള്‍ക്ക് ഇനിമുതല്‍ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിന്റെ ഗുണങ്ങള്‍ ലഭിക്കില്ല. ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്ക് ഈടാക്കുന്ന നികുതിയില്‍ നിന്ന് റസ്റ്റൊറന്റുകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അവര്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുന്നില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജിഎസ്ടി കൗണ്‍സില്‍ ഈ തിരുമാനം എടുത്തത്. നവംബര്‍ 15 മുതല്‍ പുതിയ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. 

അതേസമയം ഒരു ദിവസത്തെ വാടക 7500 രൂപവരെ ഈടാക്കുന്ന നക്ഷത്ര ഹോട്ടലുകളില്‍ നികുതി 18 ശതമാനത്തില്‍ നിന്നും അഞ്ചുശതമാനമാക്കി കുറച്ചിട്ടുണ്ട്. നേരത്തേ ഇത് 18 ശതമാനമായികരുന്നു. ഔട്ട് ഡോര്‍ കേറ്ററിങ്ങിന് നിലവില്‍ ഈടാക്കുന്ന 18 ശതമാനം നികുതി തുടരും. പുതിയ നികുതി നിരക്ക് പ്രകാരം ഇനി 50 ഉത്പന്നങ്ങള്‍ക്ക് മാത്രമെ ഉയര്‍ന്ന നികുതി നിരക്ക് ബാധകമാകു. 175 എണ്ണത്തിന് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനത്തിലേക്ക് നിരക്കു കുറച്ചു. 12, 18 ശതമാനം നികുതി ഈടാക്കിയിരുന്ന 14 ഉത്പന്നങ്ങള്‍ക്ക് ഇനിമുതല്‍ അഞ്ച് ശതമാനം മാത്രമായിരിക്കും ഈടാക്കുക. അഞ്ച് ശതമാനം നികുതി ഉണ്ടായിരുന്ന ആറ് ഉത്പന്നങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയതായും ധനമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

 
Other News in this category

 
 




 
Close Window