Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
സിപിഎമ്മും സിപിഐയും കൈവിട്ടു; കടിച്ചുതൂങ്ങി ചാണ്ടി
REPORTER

 തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ സിപിഎമ്മും സിപിഐയും കൈവിട്ടു. സാഹചര്യം ഗൗരവമുള്ളതാണെന്നും ഇനി സംരക്ഷിക്കേണ്ടതില്ല എന്നുമുള്ള നിലപാടിലേക്ക് സിപിഎം നേതൃത്വം എത്തിയിരിക്കുന്നത്. തോമസ് ചാണ്ടി മന്ത്രിസഭയില്‍ തുടരുന്നിടത്തോളം കാലം മുന്നണി നാറിക്കൊണ്ടിരിക്കുമെന്ന് സിപിഐയും വ്യക്തമാക്കി. രാജിവെയ്ക്കണമെന്ന ആവശ്യം എല്‍ഡിഎഫ് യോഗത്തിന് മുന്നോടിയായി നടക്കുന്ന സിപിഐ- സിപിഎം ഉഭയകക്ഷി ചര്‍ച്ചയില്‍ ഉന്നയിക്കാന്‍ ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. എന്നാല്‍, തോമസ് ചാണ്ടിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമാണ് രാജിക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. എന്നാല്‍, ചാണ്ടിക്കു ക്ലീന്‍ ചിറ്റ് നല്‍കുകയും രാജി ഇപ്പോള്‍ ആവശ്യമില്ലെന്നും കോടതിയും വിധി വന്നാല്‍ മാത്രംമതി അത്തരമൊരു തീരുമാനമെന്നും എന്‍സിപി നേതൃത്വവും ഇന്നലെ വ്യക്തമാക്കി. ഇതിനിടെ നിയമോപദേശവും ലഭിച്ചു.അതിനിടെ തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിലെ ആലപ്പുഴ ജില്ലാകളക്ടറുടെ അന്വേഷണറിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. അഡ്വക്കേറ്റ് ജനറല്‍ നല്‍കിയിരിക്കുന്ന നിയമോപദേശം തോമസ് ചാണ്ടിക്ക് എതിരാണെന്നാണ് സൂചന. കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കേണ്ടി വരുമെന്ന് എജി നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു. എന്നിട്ടും രാജിക്കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം ചേരാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു കഴിഞ്ഞു. ചാണ്ടിയുടെ രാജി നേരിട്ട് ആവശ്യപ്പെടുന്നതു മുന്നണി മര്യാദയല്ലെന്നാണു സിപിഎമ്മിലെ ചിലരുടെ അഭിപ്രായം. എന്‍സിപി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍, ചാണ്ടിയുടെ കയ്യേറ്റങ്ങളെയെല്ലാം പൂര്‍ണമായി ന്യായീകരിക്കുകയും രാജി ആവശ്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ് എന്‍സിപി നേതൃത്വം. നിയമോപദേശം ലഭിച്ച് സര്‍ക്കാര്‍ അഭിപ്രായം രൂപീകരിക്കാതെ ഇക്കാര്യത്തില്‍ സിപിഎമ്മിനോ മറ്റു പാര്‍ട്ടിക്കാര്‍ക്കോ അഭിപായം പ്രകടിപ്പിക്കേണ്ട ആവശ്യംവരുന്നില്ലെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി. പി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. മ്ന്ത്രി തോമസ് ചാണ്ടി നിയമം ലംഘിച്ചിട്ടില്ല. കയ്യേറ്റമുണ്ടെങ്കില്‍ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്നും അദ്ദേഹത്തിന്റെ നിലപാട്. എന്തായാലും അടുത്ത ദിവസം നടക്കുന്ന ഇടതുമുന്നണിയ യോഗത്തിനു ശേഷം അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്. 

കലക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ടാണ് ചാണ്ടിക്ക് വലിയ തിരിച്ചടിയായത്. തോമസ് ചാണ്ടി കുട്ടനാട്ടില്‍ നടത്തിയ ഭൂമിയിടപാടുകള്‍ ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെല്‍വയല്‍ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടര്‍, അഞ്ചുവര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി. മാര്‍ത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോര്‍ട്ട്, ചാണ്ടി ഡയറക്ടറായ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.

സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയതിന്റെ രാഷ്ട്രീയ നേട്ടം ആഘോഷിക്കാന്‍ ഇടതുമുന്നണിക്കു തടസ്സമാവുന്നത് തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളാണ്. കോട്ടയം വിജിലന്‍സ് കോടതിയുടെ ത്വരിതാന്വേഷണ പ്രഖ്യാപനവും ഹൈക്കോടതിയുടെ പരാമര്‍ശവും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി.

 
Other News in this category

 
 




 
Close Window