Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
UK Special
  Add your Comment comment
ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്റെ അന്ത്യശാസനം, രണ്ടാഴ്ചയ്ക്കം എല്ലാം ശരിയാക്കണം, കൂനിന്‍മേല്‍ കുരുവുമായി തെരേസ
reporter

ലണ്ടന്‍: ബ്രക്സിറ്റ് ബില്ലില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ബ്രിട്ടന് യൂറോപ്യന്‍ യൂണിയന്റെ അന്ത്യശാസനം. സുപ്രധാന വിഷയങ്ങളില്‍ രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം വ്യാപാര ചര്‍ച്ചകള്‍ ഈ വര്‍ഷം നടക്കില്ലെന്നും യൂറോപ്യന്‍ കമീഷന്‍സ് ചീഫ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബേണിയര്‍ വ്യക്തമാക്കി. ഇയു അംഗമായിരിക്കെ ബ്രിട്ടന്‍ ഏറ്റെടുത്ത സാമ്പത്തിക ബാധ്യതകള്‍ പൂര്‍ത്തീകരിക്കുക, ബ്രിട്ടനിലെ യൂറോപ്യന്‍രാജ്യക്കാരായ പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച് നയം രൂപവത്കരിക്കുക തുടങ്ങി നിരവധി വിഷയങ്ങളില്‍ കൃത്യമായ നയം എത്രയും വേഗം രൂപവത്കരിക്കണമെന്നാണ് ഇയു ആവശ്യപ്പെട്ടിരിക്കുന്നത്. ബിട്ടന്‍ ഇയു വിട്ടുപോകുമ്പോള്‍ നല്‍കുന്ന തുകയെ സംബന്ധിച്ച് ധാരണയിലെത്തണമെന്നും ബേണിയര്‍ ചൂണ്ടിക്കാട്ടി. വിടുതല്‍ നടപടിയില്‍ സാവകാശം തേടിയുള്ള ബ്രിട്ടന്റെ അപേക്ഷ വെള്ളിയാഴ്ച ബ്രസല്‍സില്‍ ചേരുന്ന യൂറോപ്യന്‍ കൗണ്‍സില്‍ ഉച്ചകോടി ചര്‍ച്ചചെയ്യും. ഇതിന് മുമ്പായി, അംഗരാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് തിങ്കളാഴ്ച തെരേസ മേയ് ബ്രസല്‍സിലെത്തി. 

ഐറിഷ് അതിര്‍ത്തി, പൗരന്മാരുടെ അവകാശം, ബ്രക്‌സിറ്റ് ബില്ല് എന്നിവ സംബന്ധിച്ച് ബ്രക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസുമായി നടത്തിയ ചര്‍ച്ചക്കുശേഷം സംസാരിക്കുകയായിരുന്നു ബേണിയര്‍. കൂടിയാലോചനയിലൂടെ ബ്രക്‌സിറ്റ് സംബന്ധമായ വിഷയങ്ങള്‍ക്ക് പരിഹാരം കാണേണ്ട സമയമാണിതെന്ന് ഡേവിഡ് ഡേവിസ് പറഞ്ഞു. രണ്ട് മന്ത്രിമാരുടെ രാജിയില്‍ കുടുങ്ങിയ തെരേസ മേയ് സര്‍ക്കാരിന് പുതിയ സമ്മര്‍ദ്ദമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2019 മാര്‍ച്ച് 29 ന് ഇയുവുമായി എല്ലാ ബന്ധവും അവസാനിപ്പിക്കും എന്നാണു പ്രധാനമന്ത്രിയുടെ വാഗ്ദാനം.

 
Other News in this category

 
 




 
Close Window