Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
UK Special
  Add your Comment comment
അന്തരീക്ഷ മലിനീകരണം വര്‍ധിച്ചു, ഡീസല്‍ കാറുകളെ നിയന്ത്രിക്കാന്‍ പുതിയ നികുതി
reporter

ലണ്ടന്‍: മലിനീകരണത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ തുടര്‍ച്ചയായ പുകമഞ്ഞും അതിനെത്തുടര്‍ന്ന് ഉണ്ടായ അപകടങ്ങളും വലിയ വാര്‍ത്തയായിരുന്നു. ഇതിന്റെ ഭീതിയില്‍ നിന്നാകണം മലിനീകരണം കുറയ്ക്കാന്‍ യുകെ തീരുമാനിച്ചത്. പുകമഞ്ഞും അന്തരീക്ഷ മലിനീകരണവും ലണ്ടന്‍ നഗരത്തിനും ഭീഷണിയാണ്. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ ഡീസല്‍ കാറുകള്‍ക്ക് മേല്‍ വന്‍ നികുതി ഏര്‍പ്പെടുത്താന്‍ ഈ മാസം 22ന് ബജറ്റ് പ്രഖ്യാപനത്തില്‍ നിര്‍ദ്ദേശം ഉണ്ടെന്നാണ് സൂചന. ഇതോടെ ഡീസല്‍ വാഹനങ്ങളുടെ വില്‍പ്പന കുത്തനെ ഇടിയാണ് സാധ്യത. അതേസമയം, മലിനീകരണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന തീരുമാനത്തിനെതിരേ ഒരു വിഭാഗം രംഗത്തെത്തി.

അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി പരിസ്ഥിതി സൗഹൃദം പുലര്‍ത്തുന്ന കാറുകള്‍ വാങ്ങുന്നതിനുള്ള ഇന്‍സെന്റീവുകള്‍ വര്‍ധിപ്പിക്കുന്നതിലാണ് ട്രഷറി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അല്ലാതെ പുതിയ ഡീസല്‍ വാഹനങ്ങള്‍ക്ക് മേല്‍ നികുതി ഇനിയും ഉയര്‍ത്തുകയല്ല വേണ്ടതെന്നും ഇവര്‍ ആരോപിച്ചു. പുതിയൊരു വാഹനത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ 16 ശതമാനം പേര്‍ മാത്രമാണ് ഡീസല്‍ വാഹനം പരിഗണിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇവരെ പീഡിപ്പിക്കുന്ന നയം തെറ്റാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

 
Other News in this category

 
 




 
Close Window