Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
UK Special
  Add your Comment comment
യുകെയില്‍ ഇന്റര്‍നെറ്റ് കട്ടായാല്‍ പണി കിട്ടും, കമ്പനികള്‍ 8 പൗണ്ട് നഷ്ടപരിഹാരം നല്‍കണം
reporter

ലണ്ടന്‍: രാജ്യത്ത് ഇനി ഇടതടവില്ലാതെ ഇന്റര്‍നെറ്റ് കിട്ടും. ഇല്ലെങ്കിലും നഷ്ടമില്ല. പോക്കറ്റ് നിറയും. ഇതിനുള്ള വക സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നു. ഇനി മുതല്‍ യുകെയില്‍ ഇന്റര്‍നെറ്റ് കട്ടായാല്‍ ഉപയോക്താക്കള്‍ക്ക് അതാത് കമ്പനികള്‍ ദിവസം 8 പൗണ്ട് നഷ്ടപരിഹാരം നല്‍കണം. ബ്രോഡ്ബാന്റോ ലാന്റ് ലൈനോ കട്ടായാല്‍ ഇത് ബാധകമാണ്. ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് കോമ്പന്‍സേഷന്‍ ആയി ഇത് ലഭിക്കും. 2019 മുതലാവും ഇത് പ്രാവര്‍ത്തികമാവുക. അതിനു മുമ്പായി പ്രൊവൈഡര്‍മാര്‍ തങ്ങളുടെ സേവനം കുറ്റമറ്റതാക്കണം. അല്ലെങ്കില്‍ കോടിക്കണക്കിന് പൗണ്ട് നഷ്ടം പരിഹാരം നല്‍കി കമ്പനികള്‍ പൂട്ടേണ്ടതായി വരും. ഓഫ്‌കോമാണ് പുതിയ ഉത്തരവ് ഇറക്കിയത്. 

പീക്ക് ടൈമിലും വാരാന്ത്യത്തിലും യുകെയിലെ ബ്രോഡ്ബാന്റ് സേവനം വളരെ പരിതാപകരമാണ്. വിര്‍ജിന്‍ ഉള്‍പ്പെടെയുള്ളവയുടെ ലൈനുകളുടെ പേരില്‍ പരാതി പ്രവാഹമാണ്. സ്ഥാപനങ്ങള്‍ക്ക് നെറ്റ് ലഭ്യമാകാതെ വന്നാല്‍ ദിവസമേ 25 പൗണ്ട് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്നാണ് വിവരം. പുതിയ കണക്ഷന്‍ വൈകുന്നതും സേവനം പുനഃസ്ഥാപിക്കാന്‍ വൈകുന്നതും കമ്പനികള്‍ക്ക് ബാധ്യതയായി മാറും. ബ്രോഡ്ബാന്റ് സേവനത്തിന്റെ കാര്യത്തില്‍ യുകെ മറ്റു ദരിദ്ര രാജ്യങ്ങളെക്കാള്‍ പിന്നിലാണ്. 

 
Other News in this category

 
 




 
Close Window