Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
UK Special
  Add your Comment comment
ഇതൊന്നുമല്ല തണുപ്പ്, യഥാര്‍ഥ തണുപ്പ് വരാന്‍ ഇരിക്കുന്നതെയുള്ളൂ, താപനില മൈനസ് 9 ഡിഗ്രിയാകും
reporter

ലണ്ടന്‍: കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തണുപ്പ് അനുഭവപ്പെടാന്‍ തുടങ്ങി. എന്നാല്‍ ഇത് ചെറിയ തുടക്കം മാത്രമാണെന്ന് കാലാവസ്ഥ നിരീക്ഷകര്‍. രാജ്യം കാത്തിരിക്കുന്നത് കൊടും തണുപ്പിനെയാണെന്ന് ഇവര്‍ അറിയിച്ചു. നഗരങ്ങളില്‍ താപനില മൈനസ് അഞ്ച് ഡിഗ്രിയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില മൈനസ് 9 ഡിഗ്രിയും ആകുമെന്ന് ഇവര്‍ മു്ന്നറിയിപ്പ് നല്‍കി. തിങ്കളാഴ്ച മുതല്‍ തണുപ്പ് ആരംഭിക്കാന്‍ തുടങ്ങും. ആര്‍ട്ടിക്കില്‍ നിന്ന് വീശുന്ന ശൈത്യക്കാറ്റാണ് തണുപ്പിന് കാരണം. സ്‌കോട്ട്‌ലന്‍ഡിന്റെ വിവിധ ഭാഗങ്ങള്‍ തണുപ്പിന്റെ പിടിയിലാകും. രാത്രി കാലങ്ങളില്‍ ശക്തമായ ശൈത്യക്കാറ്റിനും സാധ്യതയുണ്ട്. 

തെക്കന്‍ ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളില്‍ താപനില മൈനസ് അഞ്ച് ഡിഗ്രിയും സ്‌കോട്ട്‌ലന്‍ഡില്‍ താപനില മൈനസ് എട്ട് ഡിഗ്രിയുമാകും. ലണ്ടനിലെ താപനില മൈനസ് ഒരു ഡിഗ്രിയാകും. ഏതാനും ദിവസം ഈ താപനില തുടരുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ ദൂരെ യാത്ര പോകുന്നവര്‍ കരുതി ഇരിക്കണമെന്നും ഇവര്‍ അറിയിച്ചു. കഴിവതും ദൂരെ യാത്രകള്‍ ഒഴിവാക്കുക. അത്യാവശ്യമെങ്കില്‍ ആവശ്യത്തിന് ഭക്ഷണം, തണുപ്പ് പ്രതിരോധിക്കാന്‍ കഴിയുന്ന വസ്ത്രങ്ങള്‍, മരുന്നുകള്‍ എന്നിവ കൈയില്‍ കരുതണം. ശക്തമായ മഞ്ഞു വീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍ റോഡുകളില്‍ മഞ്ഞ് മൂടാന്‍ സാധ്യതയുണ്ട്.

 
Other News in this category

 
 




 
Close Window