Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
UK Special
  Add your Comment comment
ഡല്‍ഹിയില്‍ പുകമഞ്ഞ് രൂക്ഷം, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു, രാജ്യതലസ്ഥാനം ഒറ്റപ്പെടുന്നു
reporter

ലണ്ടന്‍: ഇന്ത്യന്‍ തലസ്ഥാനം ഡല്‍ഹിയില്‍ ഏതാനും ദിവസങ്ങളായി തുടരുന്ന പുകമഞ്ഞിന് ശമനം ഇല്ലാതെ വന്നതോടെ വിമാന സര്‍വീസുകള്‍ റദ്ദാക്കാന്‍ അ്ന്താരാഷ്ട്ര വിമാനക്കമ്പനികള്‍ തീരുമാനിച്ചു. ഇതോടെ രാജ്യതലസ്ഥാനം തികച്ചും ഒറ്റപ്പെടുന്ന അവസ്ഥയിലേക്കായി. ഡല്‍ഹിയെ ഗ്യാസ് ചേംബര്‍ എന്നാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ വിളിക്കുന്നത്. ഇവിടെ കൂടി സഞ്ചരിച്ചാല്‍ ഒരു ദിവസം 50 സിഗരറ്റ് വലിക്കുന്നതിന് തുല്യമായ അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. അമെരിക്കന്‍ വിമാന കമ്പനി യുനൈറ്റഡ് എയര്‍ലൈന്‍സ് ബുക്കിങ് റദ്ദാക്കി യാത്രക്കാര്‍ക്ക് പൈസ മടക്കി നല്‍കി. ബീജിങ്ങിനെക്കാള്‍ മോശമായ അവസ്ഥയിലാണ് ഡല്‍ഹിയുടെ അന്തരീക്ഷമെന്ന് ഇവര്‍ പറയുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കിനേക്കാള്‍ 40 ഇരട്ടി മലിനമാണ് ഡല്‍ഹിയിലെ അന്തരീക്ഷം. അയല്‍ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വിളവെടുപ്പ് നടത്തിയ ശേഷം തീയിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഈ പുക ഡല്‍ഹിയിലേക്ക് വ്യാപിക്കുകയായിരുന്നു. 

ഇതോടൊപ്പം പൊതുഗതാഗത സംവിധാനം, വാഹനങ്ങളില്‍ നിന്നുള്ള പുക, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും തിരിച്ചടിയായി. 6000 സ്‌കൂളുകള്‍ക്ക് അനിശ്ചിതകാലത്തേക്ക് അവധി നല്‍കിയിരിക്കുകയാണ്. അവശ്യസാധനങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ നഗരത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയുകയാണ്. കുട്ടികളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. പലര്‍ക്കും ശ്വാസതടസം അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ രാജ്യത്തേക്കുള്ള കൂടുതല്‍ സര്‍വീസുകള്‍ വിമാനക്കമ്പനികള്‍ റദ്ദാക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റു വിമാനക്കമ്പനികളും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.

 
Other News in this category

 
 




 
Close Window