Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കമ്മീഷന്‍ അംഗീകരിച്ച സരിതയുടെ കത്ത് ഒര്‍ജിനലോ? സരിതയുടെ ആദ്യവക്കീല്‍ ഫെനി പറയുന്നു താന്‍ കണ്ട കത്തില്‍ 21 പേജ് മാത്രം, കമ്മീഷന്‍ അംഗീകരിച്ച കത്തില്‍ 25 പേജും, പേജ് എണ്ണം കൂട്ടിയത് ഗണേശന്‍
REPORTER

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ ജയിലില്‍ വെച്ച് എഴുതിയ യഥാര്‍ത്ഥ കത്തില്‍ 21 പേജുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പെടുന്ന നാല് പേജുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ഇതിന് പിന്നില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എ ആണെന്നും ഫെനി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിലാണ് ഫെനി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. താന്‍ ജയിലില്‍ നിന്നും ഒപ്പിട്ടുവാങ്ങിയ കത്തില്‍ 21 പേജുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആര്‍ ബാലകൃഷ്ണ പിള്ളയുടെ ബന്ധു ശരണ്യ മനോജ് ചില ഉന്നതരുടെ പേരുകള്‍ ലൈംഗികാരോപണത്തില്‍ ഉള്‍പ്പെടെ ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സരിതയെ കൊണ്ട് രണ്ടാമത് എഴുതിപ്പിക്കുകയായിരുന്നു. ഇങ്ങനെ ചില പേരുകള്‍ രണ്ടാമത് എഴുതിച്ചേര്‍ത്തു. 

2015 മാര്‍ച്ച് 13 നാണ് കൂട്ടിച്ചേര്‍ത്തഭാഗം തയ്യാറാക്കിയത്. ആദ്യ കത്ത് തന്റെ പക്കല്‍ നിന്നും വാങ്ങിക്കൊണ്ടുപോയത് ഗണേഷ് കുമാറിന്റെ പിഎ പ്രദീപ് ആയിരുന്നു. എന്റെ കാറില്‍ ഇരുന്നാണ് ഇവര്‍ എഴുതിച്ചേര്‍ത്ത പേജുകള്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തത്. 

ഗണേശിന് എന്തായാലും മന്ത്രിയാകാന്‍ കഴിയില്ല. 

അപ്പോള്‍ എല്ലാവര്‍ക്കും പണി കൊടുക്കാനാണ് കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയത്.

ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകും. ഫെനി വ്യക്തമാക്കി. തനിക്ക് ലഭിച്ചത് 21 പേജുള്ള കത്താണെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഇത് മറികടന്ന് നിഗമനങ്ങളിലെത്തി.

എന്തുകൊണ്ടാണ് അദ്ദേഹം രണ്ടാമത്തെ കത്ത് പരിഗണിച്ചതെന്ന് വ്യക്തമല്ല.

ജസ്റ്റിസ് ശിവരാജനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹത്തിന്റെ കോള്‍ ലിസ്റ്റുകള്‍ പരിശോധിക്കണമെന്നും ഫെനി ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window