Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
UK Special
  Add your Comment comment
ബ്രക്‌സിറ്റ് നടപ്പാകുന്നതോടെ രാജ്യത്തെ റസ്റ്ററന്റുകള്‍ക്ക് താഴുവീഴും, ജോലിക്കാരില്‍ 70 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍
reporter

ലണ്ടന്‍: ബ്രക്‌സിറ്റ് നടപ്പാകുമ്പോള്‍ ആശങ്കപ്പെടുന്നവരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് രാജ്യത്തെ റസ്റ്ററന്റ് ഉടമകളാണ്. കാരണം ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് ഇവരാണ്. രാജ്യത്തെ ഭൂരിഭാഗം റസ്റ്ററന്റുകളിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ജോലി ചെയ്യുന്നത്. ബ്രക്‌സിറ്റ് നടപ്പാകുന്നതോടെ ഇവര്‍ സ്വദേശത്തേക്ക് മടങ്ങും. അങ്ങനെ വന്നാല്‍ ഈ റസ്റ്ററന്റുകള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയാകും. ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഏകദേശം മൂന്നു മില്യണ്‍ മറ്റ് യൂറോപ്യന്‍ രാജ്യക്കാരാണ് ജോലി നോക്കുന്നത്. റസ്റ്ററന്റുകളില്‍ ജോലി നോക്കുന്നവരില്‍ 75 ശതമാനം വെയ്റ്റര്‍മാരും 25 ശതമാനം ഷെഫുമാരും മറ്റു രാജ്യക്കാരാണ്. ഇപ്പോള്‍ തന്നെ ഈ മേഖലയില്‍ ജോലി ചെയ്യാന്‍ ആളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. ബ്രക്‌സിറ്റ് നടപ്പാകുന്നതോടെ സ്ഥിതിഗതി രൂക്ഷമാകും. രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖല പാടെ തകരും. രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ തൊഴില്‍മേഖലാണ് ഹോസ്പിറ്റാലിറ്റി. 

ഇതുകൂടാതെ ചെയ്ന്‍ റസ്റ്ററന്റുകളില്‍ ജോലി ചെയ്യുന്ന സീനിയര്‍ മാനെജര്‍മാരില്‍ അഞ്ചിലൊരാള്‍ ക്യാനഡയിലേക്കോ അമെരിക്കയിലേക്കോ കുടിയേറാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ രാജ്യത്ത് ജോലി നോക്കുന്നവര്‍ മറ്റ് യൂറോപ്യന്‍രാജ്യങ്ങളിലേക്ക് ജോലി തേടി പോകും. യുകെയിലുള്ളവരെ ഇത്തരം ജോലികള്‍ക്ക് കിട്ടില്ലെന്ന് ഉടമകള്‍ പറയുന്നു. ഇതോടെ അടച്ചുപൂട്ടല്‍ അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടാകില്ലെന്നും ഇവര്‍ അറിയിച്ചു. പൗണ്ടിന്റെ മൂല്യം ഇടിഞ്ഞതോടെ അവശ്യസാധന വില കുതിച്ചുയര്‍ന്നു. ഇതോടെ ഹോട്ടലുകള്‍ നടത്തിക്കൊണ്ടുപോകല്‍ നഷ്ടത്തിലാണ്. ആവശ്യത്തിന് ജീവനക്കാര്‍ കൂടി ഇല്ലെങ്കില്‍ സ്ഥിതിഗതികള്‍ രൂക്ഷമാകുമെന്ന് ഇവര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window