Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
പൊലീസ് ആസ്ഥാനം ഇനി പൊലീസ് സ്റ്റേഷന്‍, അതും യുഡിഎഫ് നേതാക്കള്‍ക്കു വേണ്ടി മാത്രം
REPORTER

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ തുടരന്വേഷണസംഘം ഉടന്‍ യോഗം ചേരും. പൊലീസ് ആസ്ഥാനം തന്നെ സ്റ്റേഷനാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്യും. ക്രിമിനല്‍ കേസിനു പുറമേ അഴിമതിക്കേസുകളിലും പ്രത്യേകസംഘം തന്നെയായിരിക്കും അന്വേഷണം നടത്തുന്നത്. സരിതയുടെ സോളാര്‍ കേസില്‍ തുടരന്വേഷണത്തിന്റെ നടപടികള്‍ ആലോചിക്കാനാണ് ഉത്തരമേഖല ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യോഗം ചേരുന്നത്. സോളാര്‍ കമ്മിഷന്റെ കണ്ടെത്തലുകളും തട്ടിപ്പുമായി ബന്ധപ്പെട്ട പരാതികളും കേസിലെ പ്രതി സരിത എസ് നായരുടെ ആരോപണങ്ങളും അടിസ്ഥാനമാക്കിയാകും തുടരന്വേഷണം നടത്തുക. ഉദ്യോഗസ്ഥനായ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജി ദിനേന്ദ്ര കശ്യപാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

ഈ സാഹചര്യത്തില്‍ പൊലീസ് ആസ്ഥാനം തന്നെ സ്റ്റേഷനായി കണക്കാക്കി കേസ് രജിസ്റ്റര്‍ ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇരിക്കുന്ന സ്ഥലം ഓഫീസായി കണക്കാക്കാം എന്നതാണ് നിയമം. ഇതോടെ സോളാറുമായി ബന്ധപ്പെട്ട അഴിമതിയാരോപണം സംബന്ധിച്ച വിജിലന്‍സ് കേസുകളും പൊലീസ് ആസ്ഥാനത്ത് തന്നെ രജിസ്റ്റര്‍ ചെയ്യും. പ്രത്യേക സംഘം തന്നെ വിജിലന്‍സ് കേസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക വിജ്ഞാപനം ഇറക്കിയ ശേഷമാകും അന്വേഷണം നടത്തുക. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും എഡിജിപിക്കും ഐജിക്കുമെതിരായ ലൈംഗിക ആരോപണവും അന്വേഷണപരിധിയിലുണ്ട്. തെളിവ് ലഭിച്ചാല്‍ മാത്രമാകും ഇവര്‍ക്കെതിരെ കേസെടുക്കുക. അന്വേഷണത്തിന്റെ ഭാഗമായി സരിതയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.നിലവില്‍ ഡിജിപി ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരാണ് പ്രത്യേക സംഘത്തിലുള്ളത്. അന്വേഷണസംഘത്തെ ഉടന്‍ വിപുലീകരിക്കും. വേഗത്തില്‍ അന്വേഷണം

പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശമെങ്കിലും കേസിന്റെ സങ്കീര്‍ണ്ണത മൂലം അന്വേഷണം നീളുമെന്ന് ഉറപ്പാണ്.

 
Other News in this category

 
 




 
Close Window