Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊട്ടക്കമ്പൂരില്‍ സിപിഎം നേതാവും വ്യാജരേഖ ചമച്ച് ഭൂമി കൈയ്യേറി
REPORTER

മൂന്നാര്‍: കൊട്ടക്കമ്പൂരില്‍ വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുത്തവരില്‍ സിപിഎം നേതാവും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. പെരുമ്പാവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോണ്‍ ജേക്കബ് തട്ടിയെടുത്തത് നൂറോളം ഏക്കര്‍ ഭൂമിയാണെന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. 

ഭൂമി കൈമാറ്റത്തിനായി ഒരു ദിവസം തന്നെ 35 പവര്‍ ഓഫ് അറ്റോണി വരെ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. തമിഴ് തോട്ടം തൊഴിലാളികളെ മറയാക്കിയാണ് നൂറോളം ഏക്കര്‍ ഭൂമി കൈയ്യേറിയത്. പെരുമ്പാവൂര്‍ ആസ്ഥാനമായുള്ള റോയല്‍ പ്ലാന്റേഷന്‍ കമ്പനിയുടെ പേരിലാണ് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ കമ്പനി രൂപീകരിക്കുന്നതിനു മുന്‍പാണിത്. അതീവ പരിസ്ഥിതി ദുര്‍ബല മേഖലയിലാണ് ഭൂമി കയ്യേറ്റം നടന്നത്. 

ജോണ്‍ ജേക്കബ്, അദ്ദേഹത്തിന്റെ ഭാര്യ, സഹോദരന്‍മാര്‍, പിതാവ് എന്നിവരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 1999ല്‍ തമിഴ് കര്‍ഷകര്‍ക്ക് താമസിക്കാനായി പട്ടയം കൊടുത്ത ഭൂമിയാണ് എറണാകുളം ജില്ലയിലെ കുറുപ്പംപടിയില്‍ കൈമാറ്റം ചെയ്തതായി കണ്ടെത്തിയിരിക്കുന്നത്. 

കൊട്ടക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എംപിയുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ സമീപത്തുതന്നെയാണ് ഈ ഭൂമിയും സ്ഥിതിചെയ്യുന്നത്. ജോയ്‌സ് ജോര്‍ജ് എംപിയുടെ പട്ടയങ്ങള്‍ക്ക് സാധുതയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദേവികുളം സബ്കളക്ടര്‍ ഭൂമിയുടെ മേലുള്ള അവകാശം റദ്ദാക്കിയിരുന്നു. ജോണ്‍ ജേക്കബിന്റെ കൈവശമുള്ള ഭൂമിയുടെ കാര്യത്തിലും സമാനമായ സാഹചര്യമാണുള്ളതെന്നാണ് വിലയിരുത്തല്‍. 

 
Other News in this category

 
 




 
Close Window