Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
അമെരിക്കയില്‍ വീണ്ടും ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു, ആശങ്കയോടെ ഇന്ത്യന്‍ ജനത
reporter

ന്യൂയോര്‍ക്ക്: അമെരിക്കയില്‍ വീണ്ടും ഇന്ത്യക്കാര്‍ക്ക് നേരേ ആക്രമണം. നോര്‍ത്ത് കരോലിനയില്‍ ഇന്ത്യന്‍ വംശജനായ ആകാശ് ആര്‍. തലാതി (40) ആണ് മരിച്ച്. ഗുജറാത്തിലെ ആനന്ദ് സ്വദേശിയാണ്. ക്ലബില്‍ പ്രശ്‌നമുണ്ടാക്കിയതിന് പുറത്താക്കപ്പെട്ട യുവാവാണ് ഇദ്ദേഹത്തെ വെടിവച്ചത്. നാലുപേര്‍ക്കു പരുക്കേറ്റു. ക്ലബില്‍ പ്രശ്‌നമുണ്ടാക്കിയ മാര്‍ക്കീസ് ഡെവിറ്റ് എന്ന ഇരുപത്തിമൂന്നുകാരനെ കാവല്‍ക്കാര്‍ പുറത്താക്കിയിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ സൂക്ഷിച്ചിരുന്ന തോക്കുമായി തിരിച്ചെത്തിയ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. കാവല്‍ക്കാരന്റെ വെടിയേറ്റ ഡെവിറ്റും ഗുരുതരാവസ്ഥയിലാണ്. ശനിയാഴ്ച പലര്‍ച്ചെ 2.30 നായായിരുന്നു സംഭവം. അടുത്തകാലത്തായി അമെരിക്കയില്‍ ഇന്ത്യക്കാര്‍ക്ക് നേരേ ആക്രമണം രൂക്ഷമാണ്. നിരവധി ഇന്ത്യക്കാര്‍ ഇതിനോടകം വെടിയേറ്റു മരിച്ചിട്ടുണ്ട്. ഈ സംഭവത്തെ അമെരിക്കയിലെ ഇന്ത്യന്‍ വംശജര്‍ ആശങ്കയിലാണ്. ഏതു നിമിഷവും തങ്ങള്‍ ആക്രമിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഇവര്‍ ഭയപ്പെടുന്നു. 

 
Other News in this category

 
 




 
Close Window