Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
UK Special
  Add your Comment comment
തെരേസ മേയ് പുറത്തേക്ക്, പാര്‍ട്ടിക്കുള്ളില്‍ വീണ്ടും പടനീക്കം, ഇത്തവണ അതിജീവിക്കില്ല
reporter

ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരേ വീണ്ടും പാളയത്തില്‍ പട. തെരേസയെ എന്നന്നേക്കുമായി പുറത്താക്കുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ വിമതരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. തെരേസ മേയ്‌ക്കെതിരെ ഇവര്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 40 കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എംപിമാര്‍ പ്രമേയത്തില്‍ ഒപ്പുവയ്ക്കുമെന്നാണ് സൂചന. എട്ടുപേര്‍ കൂടി പിന്തുണച്ചാല്‍ പ്രമേയം പാസാകും. അങ്ങനെ വന്നാല്‍ തെരേസയുടെ രാഷ്ട്രീയ വനവാസം ആയിരിക്കും ഉണ്ടാകുക. 

മന്ത്രിമാരുടെ രാജി, പാര്‍ട്ടി എംപിമാര്‍ക്കെതിരെയുള്ള ലൈംഗികാരോപണം, ബ്രക്സിറ്റ് ചര്‍ച്ചകളിലെ തിരിച്ചടി എന്നിവയ്ക്ക് പിന്നാലെയാണ് ഭരണകക്ഷിയിലും തെരേസ മേക്കെതിരെ അഭിപ്രായം ശക്തിപ്പെടുന്നത്. മൈക്കല്‍ ഫാലണ്‍, പ്രീതി പട്ടേല്‍ എന്നിവരുടെ രാജിയും മറ്റു മന്ത്രിമാരുടെ രാജി സാധ്യതയും കാര്യങ്ങള്‍ പ്രതികൂലമാക്കി.ബ്രക്സിറ്റ് ബില്ലില്‍ രണ്ടാഴ്ചയ്ക്കിടെ തീരുമാനമെടുക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അന്ത്യശാസനം നല്‍കിയിട്ടുമുണ്ട്. ജൂണിലെ ഇടക്കാല തെരഞ്ഞെടുപ്പോടുകൂടിയാണ് തെരേസക്ക് പാര്‍ട്ടിയില്‍ മേധാവിത്വം നഷ്ടപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വിജയിച്ചെങ്കിലും കേവലഭൂരിപക്ഷം തികക്കാനായില്ല. കൂടുതല്‍ എംപിമാര്‍ എതിര്‍പ്പ് ഉന്നയിച്ചാല്‍ മേയുടെ കാര്യം പരുങ്ങലിലാവും. ഇതിനു മുന്‍പ് തെരേസയ്‌ക്കെതിരേ പാളയത്തില്‍ പട ഒരുങ്ങിയെങ്കിലും അന്ന് അവര്‍ ഒതുക്കുകയായിരുന്നു. 

 
Other News in this category

 
 




 
Close Window