Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ഇനിയുള്ള പോരാട്ടം ആകാശത്ത് വച്ച്, യൂറോപ്യന്‍ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി എമിറേറ്റ്‌സ് (video)
reporter

ദുബായി: ദുബായിയുടെ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് തങ്ങളുടെ വിമാനങ്ങളില്‍ യാത്രക്കാര്‍ക്കായി തയാറാക്കിയ ഫസ്റ്റ് ക്ലാസ് സ്യൂട്ട് ആണ് ആദ്യ ദിനത്തിലെ ചര്‍ച്ചാവിഷയം. നീക്കാവുന്ന വാതിലും വിശാലമായ കിടക്കയും വിര്‍ച്വല്‍ വിന്‍ഡോയും പൂര്‍ണ സ്വകാര്യതയും ഉള്‍പ്പെടുന്ന ഡിസൈനാണ് ഫസ്റ്റ് ക്ലാസ് സ്യൂട്ട് എന്ന പുത്തന്‍ വിഭാഗം തയാറാക്കിയിരിക്കുന്നത്. ബെന്‍സ് എസ് ക്ലാസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം. പുതിയ സ്യൂട്ടില്‍ 40 സ്‌ക്വയര്‍ ഫീറ്റ് സ്ഥലമാണ് യാത്രക്കാരനുണ്ടാവുക. പുതുമയുള്ള നിറവും വിശാലമായ ലതര്‍ സീറ്റും ഒക്കെയായി ഇക്കണോമി, ബിസിനസ് ക്ലാസുകളിലെ കാബിനുകള്‍ക്കും മാറ്റം വരുത്തി. എല്ലാ കാബിനുകളിലും വിനോദത്തിനുള്ള അവസരമുണ്ട്. പുതിയ തരം നടപ്പാതയും ശുചിമുറിയും ഉള്‍പ്പെടുത്തി.ഡിസംബര്‍ ഒന്നു മുതലായിരിക്കും ഈ വിമാനം സര്‍വീസ് നടത്തുക. ജനീവയിലേക്കും ബ്രസല്‍സിലേക്കുമായിരിക്കും ഇവ ആദ്യം പറക്കുക. കമ്പനി സ്വന്തമാക്കിയ നൂറാമത് എ 380, പുതിയ ബോയിങ് 777-300 ഇആര്‍, എമിറേറ്റ്‌സ് എക്‌സിക്യൂട്ടീവ് എ 319, സിറെസ് എസ്ആര്‍ 22, എംബറര്‍ ഫെനം 100 ജെറ്റുകള്‍ തുടങ്ങിയവയും എമിറേറ്റ്‌സ് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്.


 
Other News in this category

 
 




 
Close Window