Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 21st Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ബാഹുബലിയെ അനുകരിക്കാന്‍ ചെന്നു, സിനിമ കാണാത്ത ആന കക്ഷിയെ എടുത്തെറിഞ്ഞു, തൊടുപുഴ സ്വദേശി ഗുരുതരാവസ്ഥയില്‍ (video)
reporter

തൊടുപുഴ: ബാഹുബലി സിനിമയിലെ സാഹസിക രംഗം ജീവിതത്തിലേക്ക് പകര്‍ത്താന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. പെരിങ്ങാശേരി സ്വദേശിയായ യുവാവാണ് ആനയുടെ പ്രത്യാക്രമണത്തില്‍ കഴുത്തൊടിഞ്ഞ് ഗുരുതരാവസ്ഥയിലായത്. ഞായറാഴ്ച സുഹൃത്തുക്കളോടൊപ്പം അവധി ദിനം ആഘോഷിക്കാനിറങ്ങിയ യുവാവാണ് ദുരന്തത്തിന് ഇരയായത്. ആഘോഷിക്കാന്‍ പോയ സംഘം നോക്കിയപ്പോള്‍ വഴിയരികില്‍ ഒരു കൊമ്പന്‍ അങ്ങനെ നില്‍ക്കുന്നു. മനസ്സില്‍ തെളിഞ്ഞത് ബാഹുബലി സിനിമയില്‍ നായകന്‍ പ്രഭാസ് ആനയുടെ തുമ്പി കൈയിലും മസ്തകത്തിലും ചവിട്ടി കൈവിട്ട് നില്‍ക്കുന്ന രംഗം. യുവാവ് ആനയ്ക്ക് ഒരു കിലോ പഴവും വാങ്ങി അതിനുമുമ്പിലേക്ക്. അതിനു മുന്‍പ് ഫേസ്ബുക്കില്‍ ലൈവ് ഷോ സെറ്റ് ചെയ്ത് സുഹൃത്തിനെ മൊബൈല്‍ ഏല്‍പ്പിച്ചു. 

പ്‌ളാസ്റ്റിക് കവറിനുള്ളില്‍ ഒളിപ്പിച്ച പഴം ആനവായിലേക്ക് നീട്ടി. പഴം തീര്‍ന്നപ്പോള്‍ ആന കടിച്ചുവലിച്ച പനമ്പട്ട ഒരു ഭാഗം വലിച്ചെടുത്തു ആനയ്ക്ക് നേരെ നീട്ടി. പിന്നെയും പനമ്പട്ട നല്‍കി. ആന ഒരുമടിയും കൂടാതെ തിന്നുന്നത് കണ്ടപ്പോള്‍ പതിയെ അടുത്തേക്ക്. ആദ്യം ആനയുടെ തുമ്പിക്കൈയില്‍ തലോടി. പിന്നെ ഒരു ഉമ്മ....രണ്ടുമ്മ ...മൂന്നാമത്തെ ഉമ്മയ്‌ക്കൊപ്പം ബാഹുബലി പറന്നു. ആനയുടെ തട്ടില്‍ ചുരുണ്ട് പന്തുപോലെയായി. പുറമടിച്ച് താഴെ വീണ യുവാവിന്റെ അടുത്തെത്തിയ സുഹൃത്ത് കൈ അനങ്ങുന്നുണ്ട്, മരിച്ചിട്ടില്ല എന്ന് പറയുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. കഴുത്തൊടിഞ്ഞ് ഗുരുതരാവസ്ഥയില്‍ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്... ദൃശ്യങ്ങള്‍ പകര്‍ത്തിയ സുഹൃത്ത് രംഗങ്ങളൊന്നും വിട്ടുകളഞ്ഞില്ല. ഈ രംഗങ്ങള്‍ നെറ്റില്‍ വൈറലാണ്. 


 
Other News in this category

 
 




 
Close Window