Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 19th Nov 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
തോമസ് ചാണ്ടിക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് എം പി, കോണ്‍ഗ്രസ് എതിര്‍ത്തിട്ടും നോ രക്ഷ
REPORTER

കൊച്ചി: ഭൂമി കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് രാജ്യസഭാംഗവും അഭിഭാഷകനുമായ വിവേക് തന്‍ഖ. മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ് വിവേക്. ഇന്നാണ് കോടതി കേസ് പരിഗണിക്കുന്നത്.മധ്യപ്രദേശിന്റെ മുന്‍ അഡ്വക്കേറ്റ് ജനറല്‍ കൂടിയാണ് വിവേക്.

എം പി ആയല്ല അഭിഭാഷകനായാണ് എത്തിയിരിക്കുന്നതെന്നായിരുന്നു വിവേകിന്റെ പ്രതികരണം. തോമസ് ചാണ്ടിക്കെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രക്ഷോഭരംഗത്ത് നില്‍ക്കുമ്പോഴാണ് അവരെ പ്രതിരോധത്തിലാക്കി പാര്‍ട്ടി എം.പി തന്നെ എതിര്‍വാദത്തിനെത്തുന്നത്

കോണ്‍ഗ്രസിന്റെ കുപ്പായമിട്ടയാള്‍ തോമസ് ചാണ്ടിയുടെ കേസ് വാദിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കെ പി സി സി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ പ്രതികരിച്ചു. വിഷയം ഹൈക്കമാന്‍ഡിന്റെ ശ്രദ്ധയില്‍ പെടുത്തും. ഇത്തരക്കാര്‍ പാര്‍ട്ടിക്ക് ബാധ്യതയാണ്. സാമ്പത്തികനേട്ടത്തിനുള്ള ഇത്തരം സമീപനം പാര്‍ട്ടിക്ക് ശാപമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തള്ളി ഹൈക്കോടതിയില്‍ തോമസ് ചാണ്ടിക്കുവേണ്ടി ഹാജരാകുമെന്ന് കോണ്‍ഗ്രസ് എം.പിയും അഭിഭാഷകനുമായ വിവേക് തന്‍ഖ വ്യക്തമാക്കി കഴിഞ്ഞു. ഇതിനിടെ, 

ഹോട്ടലില്‍ നിന്ന് കോടതിയിലേക്ക് പോകാനായി തന്‍ഖ ഇറങ്ങിയപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിഷേധവുമായെത്തി. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. തന്‍ഖയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസ് മാര്‍ച്ച് നടത്തിയിരുന്നു. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, ചാണ്ടിയുടെ രാജി നീട്ടിക്കൊണ്ടു പോകാനുള്ള എന്‍സിപി നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് സിപിഐ രംഗത്തെത്തി.

എല്‍ഡിഎഫ് യോഗത്തിലെടുക്കുന്ന തീരുമാനങ്ങള്‍ എപ്പോഴും മാറ്റാന്‍ അത് വേലിയേറ്റവും വേലിയിറക്കവും പോലെ അല്ലെന്ന് എന്‍സിപിക്കുള്ള താക്കീതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. 

ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അതിനു മറുപടി പറയുകയല്ല തന്റെ ജോലിയെന്നും ഉത്തരവാദിത്തപ്പെട്ട എല്‍ഡിഎഫ് പ്രവര്‍ത്തകനാണ് താനെന്നും കാനം പറഞ്ഞു. 

ഇന്നലെയും കളക്ടര്‍ അനുപമയ്‌ക്കെതിരേ ആരോപണവുമായി ചാണ്ടിയുമായി ബന്ധപ്പെട്ടവരെത്തി. ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കളക്ടര്‍ ആര്‍ക്കോവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കളക്ടറുടെ റിപ്പോര്‍ട്ട് സംശയകരമാണെന്നും അദ്ദേഹം ആരോപിച്ചു.

സത്യം തെളിയിക്കാന്‍ സുപ്രീം കോടതി വരെ പോകും. മന്ത്രിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. മന്ത്രി രാജിവെക്കില്ല. റിപ്പോര്‍ട്ട് വളരെ സംശയകരമാണ്. മന്ത്രിക്കെതിരെ ഗൂഢാലോചനയുണ്ട്. അത് വെളിപ്പെടുത്താന്‍ ഹൈക്കോടതിക്ക് മാത്രമെ സാധിക്കുകയുള്ളു. അതു കൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും സഹോദരന്‍ തോമസ് കെ തോമസ് പറഞ്ഞു.

 
Other News in this category

 
 




 
Close Window